അറുപതാം വയസില്‍ ആശിഷ് വിദ്യാര്‍ഥിക്ക് ‘മനംപോലെ മാംഗല്യം’; വധു അന്‍പതുകാരി റുപാലി
നടന് ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി. അറുപത് വയസ്സുള്ള താരത്തിന്റെ രണ്ടാം വിവാഹമാണിത്. അസം സ്വദേശിനി റുപാലി ബറുവയാണ് വധു. അന്‍പതുകാരിയായ റുപാലി ഫാഷന്‍ സംരംഭകയാണ്. കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സല്‍ക്കാരവും നടത്തി,” ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷ് വിദ്യാര്‍ഥിയുടെ പിതാവ് കണ്ണൂര്‍ സ്വദേശിയാണ്. രാജോഷി ബറുവയാണ് ആദ്യ ഭാര്യ. അര്ത്ത് വിദ്യാര്‍ഥി ഇവരുടെ ഏകമകനാണ്.
ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ഥി. 1995-ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി. ആശിഷിന്റെ യുട്യൂബ് വ്ളോഗുകളും ഏറെ പ്രശസ്തമാണ്.