തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 4 നാലിന് കാലവർഷം എത്തുമെന്ന് പ്രവചനം.സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറത്തിന്റേതാണ് പ്രവചനം.ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്.
അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറോപ്പ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യൂഎഫും സിഎസ് 3യും കേരളത്തിൽ സാധാരണ പെയ്യുന്ന മഴയെക്കാൾ കൂടുതൽ ഇത്തവണ പെയ്യുമെന്ന് പ്രവചിക്കുന്നു.
അതേസമയം കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.40-55 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില നേരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. അതുകൊണ്ട് ഞായറാഴ്ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.