CrimeNEWS

ധ്യാനത്തിന് പോയി വന്നശേഷം കാണാതായി; ആളൊഴിഞ്ഞ വീട്ടില്‍ യുവതി മരിച്ച നിലയില്‍

ഇടുക്കി: പൂപ്പാറയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവര്‍ രാത്രി തിരികെ പൂപ്പാറയില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളില്‍ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

സ്ഥലം ഉടമ രാവിലെ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കൊലപാതകമാകാനിടയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശാന്തന്‍പാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: