CrimeNEWS

സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ്; സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി

കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെ വിജിലന്‍സ് സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലെ ഒ.പി.യില്‍നിന്നാണ് ഡോക്ടര്‍ പിടിയിലായത്. രോഗിയായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പിടികൂടിയതും.

കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വാ എന്നിവിടങ്ങളിലെ ആശുപത്രികളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി കണ്ടെത്തി. ബുധനാഴ്ച അവധിയെന്നാണ് കാണിച്ചിരുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് ഇയാള്‍ പാമ്പാടുംപാറ ആശുപത്രിയില്‍ എത്തിയിരുന്നതെന്നും കണ്ടെത്തി.

Signature-ad

അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും.

Back to top button
error: