”അച്ഛനെ പേടിച്ച് കത്തിയും മുളക് പൊടിയും പെപ്പര്‍ സ്പ്രേയും കൊണ്ട് നടക്കുന്നു”
മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബില്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
അച്ഛന് തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്ബോള്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് മദ്യപിയ്ക്കുമ്പോള്‍ അച്ഛന് ഭാര്യയെയും മക്കളെയും മറക്കും. ഒടുവില്‍ ഞങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത്.
താന്‍ ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോള്‍ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കള്‍ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയില്‍ മാറ്റം വന്നു. ഇപ്പോള്‍ തനിക്ക് സമൂഹത്തിലൊരു പേരുണ്ട്, ഗ്ലാമി ഗംഗ എന്നാണതെന്നും താരം പറയുന്നു. പുറത്ത് എവിടെയെങ്കിലും പോയാല്‍ അമ്മയെ ആളുകള്‍ ഗ്ലാമി ഗംഗയുടെ അമ്മയല്ലേ എന്ന് ചോദിച്ച് പരിചയപ്പെടാറുണ്ടെന്നും അത് അമ്മയ്ക്ക് വലിയ അഭിമാനമാണെന്നും താരം അഭിമാനത്തോടെ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ വേണ്ടത് കല്യാണമല്ല, മറിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യവും കഴിവുമാണെന്നാണ് ഗംഗ അഭിപ്രായപ്പെടുന്നത്.