IndiaNEWS

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തർ ഒന്നാമത്;ഇന്ത്യ 60-ാം സ്ഥാനത്ത്

ദോഹ:മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വീണ്ടും ഖത്തർ ഒന്നാമതെത്തി.അതേസമയം ഇന്ത്യ  അറുപതാം സ്ഥാനത്താണുള്ളത്.
സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് പുറത്തിറക്കിയ 2023 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വീണ്ടും ആഗോളതലത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഖത്തര്‍.189.98 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയോടെയാണ് ഖത്തര്‍ ഒന്നാമതെത്തിയത്.
175.34 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുള്ള യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. മകാവു (171.73 എംബിപിഎസ്), കുവൈറ്റ് (139.03), നോര്‍വേ (131.16) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങള്‍.

36.35 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള ഇന്ത്യ ആഗോളതലത്തില്‍ 60-ാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷവും ഖത്തര്‍ തന്നെയായിരുന്നു വേഗതയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

Back to top button
error: