KeralaNEWS

പാലക്കാട് ജില്ലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂട്ടിയിണക്കി ഒരു ടൂറിസം സർക്യൂട്ട്

പാലക്കാട് ജില്ലയിൽ കറങ്ങാനായി തൃശൂർ ഭാഗത്തു നിന്നും ഒന്നോ അതിൽ കൂടുതൽ ദിവസമോ വരുന്നവർക്ക് ഉപകരിക്കുന്ന ഒരു പോസ്റ്റ്.
തൃശൂരിൽ നിന്നും വരുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് വാണിയമ്പാറയിൽ നിന്നും “പീച്ചിപ്പാടത്തേക്ക്” പോയാൽ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശം കാണാം.
അതുകഴിഞ്ഞ് പന്നിയങ്ങര ടോളിനുമുമ്പായി നീലിപ്പാറയിൽ നിന്നും ഒരു ഷോർട്ട് കട്ട് എടുത്താൽ ചെറിയ കാടിനു നടുവിലൂടെ  “മംഗലംഡാമിലേക്ക്” പോകാം.
മംഗലം ഡാമിൽ നിന്നും നെന്മാറ കരിങ്കുളം വഴി പോത്തുണ്ടി ഡാമിലേക്ക് ഷോർട്ട് കട്ട് ഉണ്ട് അവിടെ പുതുതായി വന്ന SkyCycling ആസ്വദിക്കാം .
നേരെ നെല്ലിയാമ്പതി മലകയറിയാൽ  അവിടെ സീതാർകുണ്ട് വ്യൂ പോയിന്റ്,കാരപ്പാറ തൂക്കുപാലം. തേയില തോട്ടങ്ങൾ കേശവൻ പാറ, ഫാം ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചിറങ്ങാം
അവിടെ നിന്നും നേരെ പല്ലാവൂരിലേക്ക്…അവിടെ വാമല മുരുകൻ ക്ഷേത്രം (ഹൃദയം, കുഞ്ഞിരാമായണം ലൊക്കേഷൻ)
പല്ലാവൂർ നിന്നും കൊല്ലങ്കോട്ടിലേക്ക് പോയാൽ അവിടെ കൊല്ലങ്കോട് കൊട്ടാരം ചിങ്ങൻചിറ, സീതാർകുണ്ട് വാട്ടർഫാൾസ്.
അവിടെ നിന്നും പൊള്ളാച്ചി റൂട്ടിൽ പോയാൽ മീങ്കര , ചുള്ളിയാർ ഡാം കണ്ട് കാംമ്പ്രത്ത് ചള്ളയിൽ നിന്നും Right എടുത്താൽ പറമ്പിക്കുത്തേക്കുള്ള വഴിയായി( മീനിക്ഷിപുരം വഴിയും പോകാം). തമിഴ് നാട്ടിലൂടെ കുറച്ച് ദൂരം യാത്ര ചെയ്ത് സേത്തുമട ചെക്ക്പോസ്റ്റ് എത്തും അവിടം വരെ ബൈക്കിൽ പോകാം . അതിനു മുകളിലേക്ക് Four Wheeler മാത്രമേ കടത്തിവിടൂ. പറമ്പിക്കുളം പോയാൽ , പറമ്പിക്കുളം ഡാം, തൂണക്കടവ് ഡാം ,ജങ്കിൾ സഫാരി, കന്നിമാരത്തേക്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ട് തിരിച്ചിറങ്ങി നേരെ മീനാക്ഷിപുരത്തേക്ക്
 അവിടെ വെങ്കലക്കയം തടാകം, (ഒടിയൻ,19നൂറ്റാണ്ട് ലൊക്കേഷൻ)
അവിടെ നിന്നും നേരെ പെരുവെമ്പ് കഴിഞ്ഞ് തസ്രാക്കിലേക്ക് ഒ.വി. വിജയൻ സ്മാരകം കാണാൻ കയറാം.
 അവിടെ നിന്നും കനാൽ വഴി പോയാൽ നേരെ കാടാംങ്കോട് ബ്രിട്ടീഷ് പാലം കാണാം.
 അവിടെ നിന്നും പാലക്കാട് കോട്ടയിലേക്ക്. കോട്ടയും വാടികയും കറങ്ങി അവിടെ നിന്നും മലമ്പുഴഡാമിലേക്ക്
മലമ്പുഴ ഡാം കറങ്ങുന്നതിനോടൊപ്പം കവയിലേക്ക് .
കവ കണ്ട് തിരിച്ചു പോകും വഴി റോക്ക് ഗാർഡൻ, സ്നേക്ക് ഗാർഡൻ ഇവ കറങ്ങി ഫാന്റസി പാർക്കിലേക്ക്. അവിടെ കുറച്ച് നേരം ചിലവഴിച്ച് നേരെ ധോണിയിലേക്ക് അവിടെ കാട്ടിലൂടെ നടന്ന് ധോണി വെള്ളച്ചാട്ടം കാണാം.
കോഴിക്കോട് റൂട്ടിൽ കല്ലടിക്കോട് കഴിഞ്ഞ്  മീൽവല്ലം വാട്ടർ ഫാൾസ്, അറ്റ്ല വാട്ടർഫാൾസ് ഉണ്ട് അവ കണ്ടശേഷം വീണ്ടും അതേ റൂട്ടിൽ ഇടക്കുറിശ്ശിയിൽ നിന്നും തിരിഞ്ഞാൽ
ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്താം.

Back to top button
error: