KeralaNEWS

ഗവിയിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

പത്തനംതിട്ട: ഒന്നിന് പിറകെ ഒന്നായുള്ള ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി കെഎസ്ആർടിസി ഹിറ്റാക്കി മാറ്റിയ ഗവിയിൽ സകലതിനും നിരക്ക് ഉയർത്തി വനംവകുപ്പ്.ഏറെ ജനപ്രിയകരമായ കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിലാണ് ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്തരവ് പുറത്തിറക്കിയത്.
160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന്റെ വില 200 ആക്കി.100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് ഇനി 150 നൽകണം.അങ്ങോട്ടേക്കുള്ള പ്രവേശനഫീസും കൂട്ടി.10 രൂപയായിരുന്ന പ്രവേശനഫീസ് 20 ആക്കി.അരമണിക്കൂർ മാത്രമുള്ള ബോട്ടിങിന് 100 രൂപയിൽനിന്ന് 150 ആക്കി ഉയർത്തി.കെ.എഫ്.ഡി.സി.യുടെ കീഴിലുള്ള എക്കോ ടൂറിസം കമ്മിറ്റിയാണ് വർധന വരുത്തിയത്.
കെ.എഫ്.ഡി.സി.യുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഗവി ടൂർ പാക്കേജ് നടത്തുന്നത്.പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ നാല് ‘ഓർഡിനറി’കളും സർവീസ് നടത്തുന്നുണ്ട്.

Back to top button
error: