KeralaNEWS

കഠിന കഠോരമീ കറണ്ട് ബില്ല്, വേനൽക്കാലത്തേ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലിൽ നിന്ന് രക്ഷനേടാം: എസി മുതൽ ലൈറ്റുകൾ  വരെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ലളിത മാർഗങ്ങൾ

   വേനൽചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപഭോഗം കേരളത്തിൽ റെക്കോർഡ് നിലയിലെത്തി. പുതിയ നിരക്കുകൾ പ്രകാരം ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലാണ് മിക്ക വീടുകളിലും എത്തുന്നത്. ഊർജസംരക്ഷണം സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങാൻ ഉതകുന്ന ചില പ്രധാന കാര്യങ്ങളാണ് ചുവടെ:

വൈദ്യുതി ബില്ല് കുതിച്ചു കയറാൻ ഫാൻ ഉപയോഗം നിയന്ത്രിക്കുക:

റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിനു പകരം ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി കാര്യമായി ലാഭിക്കാം.

❖ റെഗുലേറ്ററിൽ സ്പീഡ് കുറയ്ക്കും തോറും വൈദ്യുതി ഉപഭോഗം കുറയുന്നു.

❖ ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് ശരാശരി വേഗതയിൽ പ്രവർത്തിക്കുന്ന ഫാനിന് ഫുൾ സ്പീഡിൽ വേണ്ടതിനേക്കാൾ പകുതിയോളം വൈദ്യുതി മതിയാകും.

❖ സീലിങ് ഫാൻ ഉറപ്പിക്കുമ്പോൾ ഫാൻ ലീഫിന് സീലിങ്ങുമായി ഒരടി എങ്കിലും അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

❖ കറങ്ങുമ്പോൾ ബിയറിങ്ങിന് ശബ്ദം ഉണ്ടാകുന്ന ഫാനുകൾ ഊർജ്ജനഷ്ടം ഉണ്ടാക്കുന്നു.

❖ 5 സ്റ്റാർ റേറ്റിങ്ങുള്ള ഫാനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

❖ കാര്യക്ഷമതയുള്ള സാധാരണ ഫാൻ നൽകുന്നതിന് തുല്യമായ കാറ്റ്, പകുതിമാത്രം വൈദ്യുതി ഉപയോഗിച്ച് BLDC ഫാനുകൾ നൽകുന്നു.

എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്:

❖ ശീതീകരിക്കാനുള്ള മുറിയുടെ വലുപ്പത്തിനനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക.

❖ എസി ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ, വാതിലുകൾ, മറ്റുദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

❖ 26-27 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുക.

❖ എസി ഫിൽറ്റർ രണ്ടുമാസം കൂടുമ്പോഴെങ്കിലും വൃത്തിയാക്കുക.

❖ എസി കണ്ടൻസർ യൂണിറ്റിനുചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക.

വീടിന്റെ പുറംചുവരുകളിലും ടെറസിലും വെള്ളനിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമിക്കുന്നതും വീടിനുചുറ്റും മരങ്ങൾവച്ചുപിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ലൈറ്റുകൾതിരഞ്ഞെടുക്കുമ്പോൾ:

❖ ചുവരിൽ ഇളംനിറത്തിലുള്ള ചായം പൂശിയാൽ പ്രകാശം പ്രതിഫലിക്കുക വഴി മുറിക്കകത്ത് കൂടുതൽ പ്രകാശം നിറയും.

❖ സൂര്യപ്രകാശം മുറിക്കുള്ളിൽ എത്തിക്കുവാൻ ഉതകുന്ന രീതിയിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുക.

❖ 60W സാധാരണ ബൾബ് ഉപയോഗിക്കുന്നിടത്ത് തുല്യപ്രകാശത്തിനായി 14W CFL അല്ലെങ്കിൽ 9W LED ബൾബ് ഉപയോഗിക്കുക.

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകളിൽ ഏറ്റവും കാര്യക്ഷമമായത് T5 (28W) ട്യൂബ് ലൈറ്റുകളാണ്. എന്നാൽ 18W എൽഇഡി ട്യൂബ് പ്രകാശത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ T5നെ പിൻതള്ളും.

കൂടുതൽ വൈദ്യുതി ഫ്രിഡ്‌ജിന്

❖ ഫ്രിഡ്ജിന്റെ ഗാസ്ക്കറ്റ് പൊട്ടിക്കിടക്കുക, ഡോർ അടയാതിരിക്കുക, ഫ്രീസറിൽ ഐസ് കട്ടപിടിച്ചിരിക്കുക, കട്ട് ഓഫ് ആകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവ മൂലം ഫ്രിഡ്ജിന് വൈദ്യുതി ഉപയോഗം കൂടും.

❖ രണ്ടു ഡോറുള്ള ഫ്രിഡ്ജിൽ ഓട്ടോമാറ്റിക്കായി ഡീഫ്രോസ്റ്റ് നടക്കും.

❖ ഇൻവെർട്ടർ ഫ്രിഡ്ജാണെങ്കിൽ വൈദ്യുതി വളരെ ലാഭിക്കാം.

ഓർക്കുക 

❖ ഊർജകാര്യക്ഷമത കൂടിയ ഉൽപന്നങ്ങൾ ഉപയോഗിക്കാനും സന്ധ്യാസമയങ്ങളിൽ കഴിവതും കുറച്ച് വൈദ്യുതി ഉപയോഗിക്കാനും മറന്നു പോകരുത്.

ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന്റെ  പക്കലെത്തിക്കാനായി രണ്ടുയൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുന്നു. അതിനാൽ ഊർജം ലാഭിക്കുന്നതാണ് ഉല്പാദിപ്പിക്കുന്നതിനേക്കാൾ മെച്ചം.

Back to top button
error: