ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി കേരള ഘടകം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ ചെയര്മാന് നോട്ടീസ് നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ബിജെപിയുടെ പരാതി.
ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി എഴുതിയ ലേഖനത്തിന്മേലാണ് നടപടി.ബിജെപി കേരള ഘടകം ജനറല്‍ സെക്രട്ടറി പി സുധീര്‍ ആണ് പരാതി നല്‍കിയത്.