കൊച്ചി: എറണാകുളത്ത് കളമശേരി പാലത്തിനു താഴെ കണ്ടെയ്നര്‍ റോഡില്‍ വന്‍ വെള്ളക്കെട്ട്. രാവിലെ മുതല്‍ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ കുന്നുകൂടിയ മാലിന്യം മൂലം ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്.
ഇന്നലെ രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. യാത്ര തുടരാന്‍ സാധിക്കാതെ ഇരുചക്രവാഹനങ്ങളടക്കം തിരികെ മടങ്ങുകയാണ്. വെള്ളത്തില്‍ മുങ്ങിയ ചില കാറുകളും മറ്റും റോഡില്‍ തന്നെ കിടക്കുകയാണ്.
ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഇന്നലെ രാത്രിയില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനു പിന്നാലെയാണ് കളമശേരി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. വഴിയരികില്‍ തള്ളിയ മാലിന്യം ഓടകളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടക്കുകയാണ്.