KeralaNEWS

വന്ദേ ഭാരതിന്റെ രണ്ട് കോച്ചുകളില്‍ വെള്ളം ചോര്‍ന്നൊലിച്ചു; പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍

കണ്ണൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ എ.സി ഗ്രില്ലിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ബുധനാഴ്ച 2.30ന് കാസര്‍ഗോട് നിന്നും സര്‍വീസ് ആരംഭിക്കേണ്ട ട്രെയിനാണിത്.

പുലര്‍ച്ചെ പെയ്ത മഴയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ പൂര്‍ണമായും ചോര്‍ന്നൊലിക്കുകയായിരുന്നു.
എക്‌സ്പ്രസിന്റെ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ തന്നെ നിര്‍ത്തിയിട്ട ട്രെയിന്റെ അറ്റകുറ്റപണി നടത്തി പ്രശ്‌നം പരിഹരിച്ചു.

Signature-ad

ചൊവ്വാഴ്ച കാസര്‍ഗോട് ആദ്യ സര്‍വീസ് അവസാനിച്ച ട്രെയിന്‍ അതീവ സുരക്ഷയ്ക്കായി കണ്ണൂരില്‍ എത്തിച്ചതാണ്. എ.സി ഗ്രില്ലിന്റെ ചോര്‍ച്ചയാണ് കാരണമെന്നും ഇതു പരിഹരിച്ചതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷനില്‍ മഴ പെയ്തിട്ടില്ലെന്നും മേല്‍ക്കുരയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നുമാണ് റെയില്‍ അധികൃതരുടെ വിശദീകരണം.

അേതസമയം, വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ചയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. എ.സി ഗ്രില്ലിലെ ചോര്‍ച്ച നിര്‍മ്മാണ തകരാര്‍ കാരണമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

Back to top button
error: