കല്യാണം വേണ്ട, പക്ഷേ പാര്‍ട്ണര്‍ വേണം; തുറന്നു പറഞ്ഞ് നടി ഹണി റോസ്
വിവാഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് ഗ്ലാമര്‍ താരം ഹണി റോസ്. തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെമന്നും എന്നാല്‍, ജീവിതത്തില്‍ ഒരു പാര്‍ട്ണര്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നുമാണ് താരത്തിന്റെ നിലപാട്.
കുറേ പേരോട് താന്‍ തന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയവും വിവാഹവും സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് ഹണി റോസ് വെളിപ്പെടുത്തിയത്.
ഫാമിലിയില്‍ ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാന്‍ ഐ ലവ് യൂ പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്.
ഞാന്‍ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍ സ്വഭാവികമായും ഞാന്‍ കലിപ്പ് മോഡില്‍ ആയിരുന്നു. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം എനിക്കില്ല. ചെറുപ്പം മുതലെ ആ ആഗ്രഹം എനിക്കില്ല.”- ഹണി വ്യക്തമാക്കി.