പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 78 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പന്തളം സ്വദേശിയായ 51കാരനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
ശിക്ഷാകാലയളവില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടിവരും. രണ്ടുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയതിന് പിന്നാലെ ഇയാള്‍ നിരന്തരം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ സഹോദരിയാണ് പരാതിയും നിര്‍ണായക മൊഴിയും നല്‍കിയത്. കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു.