KeralaNEWS

വാഴക്കുളത്ത് കാല്‍നടയാത്രക്കാരെ വാന്‍ ഇടിച്ചുതെറിപ്പിച്ചു; രണ്ടര വയസുകാരിയടക്കം 3 പേര്‍ മരിച്ചു

കൊച്ചി: വാഴക്കുളത്ത് നിയന്ത്രണംവിട്ട പാഴ്സല്‍ വാഹനം ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകള്‍ അല്‍ന എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ കമ്പനിയുടെ പാഴ്സല്‍ വാന്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിക്കുകയുമായിരുന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂവരും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

Signature-ad

അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ എല്‍ദോസിനും പരിക്കേറ്റു.

 

Back to top button
error: