Social MediaTRENDING

”അമ്മേ എന്ന് വിളിക്കാന്‍ ഇനി അവന് മറ്റാരുമില്ല; പക്ഷേ എനിക്ക് ഒരിക്കലും സ്വന്തം അമ്മയുടെ പകരമാകുവാന്‍ പറ്റില്ല”

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മനീഷയും സാഗര്‍ സൂര്യയും. മഴവില്‍ മനോരമയിലെ ‘തട്ടിയും മുട്ടിയും’ എന്ന പരിപാടിയിലൂടെയാണ് രണ്ടുപേരും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ സജീവ മത്സരാര്‍ത്ഥികളാണ് രണ്ടുപേരും. സീരിയലില്‍ മാത്രമല്ല ബിഗ് ബോസിലും ഇവര്‍ അമ്മയും മോനും പോലെയാണ് പെരുമാറുന്നത്. ഇപ്പോള്‍ ഇതിനുപിന്നിലെ കഥ പറഞ്ഞുകൊണ്ട് എത്തുകയാണ് മനീഷ. ഒരു അഭിനേത്രി എന്നതിനൊപ്പം ഗായിക കൂടെയായ മനീഷ മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് ഇതെല്ലാം വെളിപ്പെടുത്തിയത്.

”ഞാന്‍ അവനെ ആദി എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ചു ആദ്യമായി കണ്ട സമയം മുതല്‍ അവന്‍ ഇന്നുവരെ അമ്മയെ എന്നല്ലാതെ എന്നെ വേറെ വിളിച്ചിട്ടില്ല. ചേച്ചി എന്നുപോലും അവന്‍ വിളിച്ചിട്ടില്ല. അവന്റെ അമ്മ മരിച്ച് 2 ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ഫോണ്‍ വന്നു. എനിക്ക് ആകെ പേടിയായി. അവന്‍ അത്തരത്തില്‍ ഒരു അവസ്ഥയില്‍ ആണല്ലോ. ഫോണെടുത്തപ്പോള്‍ അവന്‍ അമ്മയെ എന്നു പറഞ്ഞു. ഞാന്‍ വളരെ ഇമോഷണല്‍ ആയിപ്പോയി. ഇനി അമ്മെ എന്ന് വിളിക്കാന്‍ അവന് ഒരാളില്ല. ഇനി അമ്മയെ അല്ലേ എനിക്ക് അങ്ങനെ വിളിക്കാന്‍ പറ്റുള്ളൂ, എന്റെ അമ്മ പോയില്ലേ എന്ന്” -മനീഷ പറയുന്നു.

Signature-ad

”ഞാന്‍ അവനെ ഒരുപാട് സമാധാനിപ്പിച്ചു. പക്ഷേ ആര്‍ക്കും അവന്റെ സ്വന്തം അമ്മയുടെ പകരമാകുവാന്‍ പറ്റില്ല. ഇപ്പോള്‍ അവന്‍ ഒക്കെയാണ്. അവന്റെ വീട്ടുകാരും ഒക്കെ ആയി വരുന്നു. രണ്ട് ആണ്‍കുട്ടികളാണ് അവര്‍ക്ക്. അവര്‍ രണ്ടുപേരും ഇന്ന് നല്ല രീതിയില്‍ എത്തിനില്‍ക്കുന്നു. നല്ല ബോധമുള്ള പയ്യനാണ് അവന്‍. അവന്റെ അമ്മയുടെ കരുതലാണ് അത്” -മനീഷ കൂട്ടിച്ചേര്‍ത്തു.

സാഗറിന്റെ അമ്മേ എന്ന വിളി ബിഗ് ബോസ് വീട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഒരു തര്‍ക്കത്തിനിടയില്‍ ഇവരുടെ ബന്ധം തമാശ രൂപത്തില്‍ ശോഭ പറഞ്ഞത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. ഇതിനെ തുടര്‍ന്ന് ശോഭയുടെ കയ്യില്‍ കയറി സാഗര്‍ പിടിക്കുകയും അത് വലിയ പ്രശ്‌നമാവുകയും ചെയ്തിരുന്നു. പിന്നീട് എല്ലാവരും പരസ്പരം മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

 

Back to top button
error: