കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ബംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്.
മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. 25-ന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് കാണാതായെന്നാണ് പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി. അന്വേഷണം നടത്തവെയാണ് തിങ്കളാഴ്ച ബംഗളൂരുവില്‍ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്.
രനൂപിന് ബംഗളൂരുവിലെ സ്ഥാപനത്തിലാണ് ജോലി. എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്.