കോട്ടയം: കോട്ടയത്ത് നിന്നും പുതുപ്പള്ളി,കറുകച്ചാൽ,കുളത്തൂ ർമൂഴി,അത്യാൽ,പുതുക്കുടിമുക്ക്, കണ്ടൻപേരൂർ,നെല്ലിക്കമൺ വഴി റാന്നിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.
രാവിലെ ഒൻപത് മണിക്ക് റാന്നിയിലെത്തി ഒൻപതേകാലിന് തിരിച്ചു പോകത്തക്കവിധത്തിലും വൈകിട്ട് നാലേകാലിന് റാന്നിയിലെത്തി അഞ്ചേകാലിന് തിരിച്ചു പോകത്തക്കവിധവും സർവീസ് ക്രമീകരിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് അത് പ്രയോജനപ്പെടും.
കോട്ടയത്തു നിന്നും റാന്നിയിലേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണിത്.നിലവിൽ മല്ലപ്പള്ളി വഴിയോ മണിമല വഴിയോ ചുറ്റിക്കറങ്ങി വേണം കോട്ടയത്ത് നിന്നും റാന്നിയിൽ എത്താൻ.