മുംബൈ: ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുംബൈ വിരാര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം നടക്കുന്നത് യുവാക്കള്‍ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ യുവാവ് ഒഴിഞ്ഞ ബീയര്കുപ്പിയുമായി പ്രതികളെ ആക്രമിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവാവിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പഴ്സ് പ്രതികള്‍ കത്തിച്ചതായും പോലീസ് വ്യക്തമാക്കി.
പ്രതികളില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം പോലീസ് എത്തിയാണ് ആണ്‍സുഹൃത്തിനെ മോചിപ്പിച്ചത്. പ്രതികളെ മാര്‍ച്ച് 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.