NEWS
തദ്ദേശ തെരഞ്ഞെടുപ്പ്; തപാൽ വോട്ടിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ടു ചെയ്യാം
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.
വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പോസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ് മാർഗ്ഗനിർദ്ദേശത്തിലുള്ളത്.
ഈ പട്ടികയിൽ പേര് വന്നാൽ രോഗം മാറിയാലും തപാൽ വോട്ട് തന്നെയായിരിക്കും. രോഗം മൂലം മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം.