NEWS
24 മണിക്കൂറിനിടെ 44,489 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി.
ഒറ്റ ദിവസത്തിനിടെ 524 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,35,223 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,52,344 പേര് ചികിത്സയിലാണ്.
36,367 പേര് കൂടി രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കേസ് ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 17,95,959 പേര്‍കക്കാണ് അുവിടെ രോഗം. കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 5,78,363 ആണ്.