HealthLIFE

കൊഴിച്ചിലിനെയും അകാലനരയെയും പ്രതിരോധക്കും; മുടി തഴച്ചുവളരാനും മുരിങ്ങയില മാജിക്!

രീരത്തിന്റെ ആരോഗ്യം പോലെ പ്രാധാന്യം നല്‍കേണ്ടതാണ് മുടിയുടെ ആരോഗ്യത്തിന് ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില സാധനങ്ങള്‍ മുടിക്കും പ്രയോജനം ചെയ്യുന്നു. അതിലൊന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കോശവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ബയോട്ടിന്‍ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സിങ്ക്,? വിറ്റാമിന്‍ എ,? അയണ്‍ എന്നിവയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടിക്ക് ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

മുടി നരയ്ക്കുന്നത് തടയാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു, ആന്റ് ഓക്‌സിഡന്റായതിനാല്‍ ഇത് മുടിയിലെ മെലാനിന്‍ നിലനിറുത്താന്‍ സഹായിക്കുന്നു. ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയുകയും മുടിയുടെ കറുപ്പ് നിറം നിലനിറുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Signature-ad

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടിക്ക് സംരക്ഷണം നല്‍കുകയും മുടിയിഴകളില്‍ ആവരണം പോലെ നിലനില്‍ക്കുകയും ചെയ്യും.

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍ തലമുടി കൊഴിയുന്നത് തടയുന്നു. . മുടിയുടെ വളര്‍ച്ച കൂട്ടുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മുരിങ്ങയിലയില്‍ ടെറിഗോസ്പേര്‍മിന്‍ എന്ന ഘടകമുണ്ട്. ഇത് ആന്റി ബാക്ടീരിയില്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ്. ഇത് താരന്‍ കുറയാന്‍, ശിരോചര്‍മത്തിലെ ചൊറിച്ചിലിന്, ചര്‍മത്തിലുണ്ടാകുന്ന സോറിയാസിസ്, എക്‌സീമ, ബാക്ടീരിയല്‍ ബാധകള്‍ എന്നിവയ്ക്ക് ഏറെ ഗുണകരമാണ്

മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒമേഗ 3 ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങ കഴിയ്ക്കുമ്പോഴും ഇത് ഹെയര്‍ പായ്ക്കായി ഉപയോഗിയ്ക്കമ്പോഴും ഒമേഗ 3 മുടിയ്ക്ക് ഒരു ആവരണമായി പ്രവര്‍ത്തിയ്ക്കുന്നു.ചര്‍മത്തിലെ സുഷിരങ്ങളെ അടച്ച് പോഷകങ്ങള്‍ പുറത്ത് പോകാതിരിയ്ക്കാന്‍ ഈ ഹെയര്‍ പായ്ക്ക് സഹായിക്കുന്നു. ഇതില്‍ സിങ്ക്, വൈറ്റമിന്‍ എ, അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ഇത് ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. മുരിങ്ങായില ഇട്ട് എണ്ണ കാച്ചി മുടിയില്‍ പുരട്ടാം. മുരിങ്ങായിലയുടെ നീരെടുത്തും ശിരോചര്‍മത്തില്‍ പുരട്ടാം

Back to top button
error: