LIFEMovie

ദളപതി-ലോകേഷ് ചിത്രത്തില്‍ ലെജഡ് ശരവണനും? ലോകേഷേ ചതിക്കരുതെന്ന് ആരാധകര്‍

മിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് സൂചനകള്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍ അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Signature-ad

എന്നാല്‍, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ ശരവണ സ്റ്റോഴ്സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമായ ലെജന്‍ഡ് ശരവണ്‍ ലിയോയില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് എത്തുന്നത്.

ലെജന്‍ഡ് ശരവണ്‍ പങ്കുവച്ച വീഡിയോയാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. കശ്മീരിലെ ഒരു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ‘ലെജന്‍ഡ് ഇന്‍ കാശ്മീര്‍’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ശരവണന്‍ കുറിച്ചത്. ലിയോ ഷൂട്ടിനായിട്ടാണ് ലെജന്‍ഡ് കാശ്മീരില്‍ എത്തിയത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടുത്ത ശൈത്യത്തെ വകവെക്കാതെ കഴിഞ്ഞ മൂന്ന് വാരങ്ങളായി വിജയും സംഘവും കശ്മീരില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലെജന്‍ഡും ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ കമന്റുമായി ആരാധകര്‍ എത്തുകയാണ് ലോകേഷേ ചതിക്കരുത് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: