CrimeNEWS

ന്യുമോണിയ മാറാന്‍ മന്ത്രവാദം, പഴുപ്പിച്ച ലോഹദണ്ഡുകൊണ്ട് വയറ്റില്‍ കുത്തിയത് 51 തവണ; പിഞ്ചുകുഞ്ഞ് മരിച്ചു

ഭോപ്പോല്‍: ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാര്‍ദോളിലാണ് ദാരുണ സംഭവമുണ്ടായത്. ഇവിടെ ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു പോലുള്ള ചികിത്സാ രീതികള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്.

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാര്‍ദോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 15 ദിവസം മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്. സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.

Signature-ad

വനിതാബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാര്‍ദോള്‍ കലക്ടര്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: