ബന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ വേറിട്ട പ്രണയകഥ, ‘ക്രിസ്റ്റി’ എത്തുന്നു
യുവനിരയിലെ ജനപ്രിയ താരം മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗമായിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ ലഭിച്ച പ്രതികരണം അത്തരത്തിലുള്ളതാണ്.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ നിർമ്മിച്ചത്
നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.
ബന്യാമിൻ- ജി.ആർ ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ
മലയാള സാഹിത്യത്തിലെ ദീപസ്തംഭങ്ങളായ ബന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് തിരക്കഥ രചിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും ആകർഷക ഘടകം. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.
തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ
യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം.
യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ.എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
കഥ- ആൽവിൻ ഹെൻറി.
ഗോവിന് വസന്തയുടെ സംഗീതം.
പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. .
ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിരവഹിക്കുന്നു.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തിക്കും.
വാർത്ത- വാഴൂർ ജോസ്.
ഫോട്ടോ- സിനറ്റ് സേവ്യർ .