കാസര്‍ഗോഡ്: ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ബി.ആര്‍. അംബേദ്ക്കര്‍, ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവര്‍ക്കൊപ്പം വി.ഡി. സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടതാണ് വിവാദമായത്.
ഇന്നലെ രാവിലെയാണ് പോസ്റ്റ് പങ്കുവച്ചത്. വിവാദമായതിനു പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു. പോസ്റ്റ് പിന്‍വലിക്കുകയും അതിനു പകരം ഡി.സി.സി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പോസ്റ്റ് ചെയ്യുകയായിരുന്നു.
വിവാദം ശക്തമായതോടെ വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ് ഫൈസല്‍ രംഗത്തെത്തി. ഈ പോസ്റ്റ് താന്‍ ചെയ്തതെല്ലെന്നും മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഫൈസല്‍ നല്‍കിയത്.