ചെറുനാരങ്ങ ഔഷധസമ്പുഷ്ടം, അറിഞ്ഞിരിക്കുക ചെറുനാരങ്ങയുടെ എണ്ണമറ്റ ഗുണങ്ങൾ
ചെറുതൊന്നുമല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ. ദഹനക്കേടിനുള്ള ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകൾക്കു മുകളിലും ഇത് ഒഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക. പല നിലയിലുള്ള ആരോഗ്യ സംരക്ഷണത്തോടൊപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.
പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും സഹായിക്കുന്നു ചെറുനാരങ്ങ. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക.
മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും.
ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുറച്ച് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ദിവസവും ഇത് പരിശീലിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ അധിക ഭാരം കുറയ്ക്കുവാന്‍ സഹായിക്കും. സ്വാഭാവികമായും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നാരങ്ങയുടെ പതിവ് ഉപഭോഗമാണ്. നാരങ്ങയില്‍ സിട്രേറ്റിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുണ്ട്, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തുടക്കത്തില്‍ തന്നെ തടയുന്നു.
ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിനെ ഫലപ്രദമായി നേരിടാന്‍ ചെറുനാരങ്ങ സഹായിക്കുന്നു. ശരീരത്തില്‍ ആരോഗ്യകരമായ പി.എച്ച് അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന നാരങ്ങകളുടെ ക്ഷാര സ്വഭാവമാണ് ഇതിന് കാരണം. കരളിനും വൃക്കകള്‍ക്കും സ്വാഭാവികമായി ദുഷിപ്പുകള്‍ അകറ്റുവാന്‍ സഹായിക്കുന്ന ഡിടോക്സിഫൈയിംഗ് ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ നാരങ്ങയ്ക്ക് കഴിയും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ നാരങ്ങയിലെ വിറ്റാമിന്‍ സി സഹായിക്കും.
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി കുത്തിയുള്ള ചുമ കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ തടയുന്നു.
പൊട്ടാസ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തസമ്മര്‍ദ്ദത്തെയും ഇല്ലാതാക്കുന്നു.
ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങാ നീര് കുടിച്ചാല്‍ ഉന്മേഷം തിരിച്ചുകിട്ടുന്നു.
ഉപയോഗിച്ച നാരങ്ങാ തോട് കഴുത്തിനു ചുറ്റും തേച്ചാല്‍ കഴുത്തിനു ചുറ്റും ഉണ്ടാകാറുള്ള കറുപ്പ് നിറം മാറിക്കിട്ടും.
തലയില്‍ താരന്‍ ഉണ്ടെങ്കില്‍ തേങ്ങാപ്പാലും നാരങ്ങാനീരും ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ഇല്ലാതാവും.
കാലിലെ മൊരിച്ചില്‍ മാറാനായി ഒരു സ്പൂണ്‍ നാരങ്ങാനീരും ഒലിവെണ്ണയും പാലും ചേര്‍ത്ത് മിക്സ് ചെയ്തു പുരട്ടിയാല്‍ കാലിലെ മൊരിച്ചില്‍ മാറികിട്ടും.
മുഖത്തിന് നല്ല തിളക്കം കിട്ടാനായി നാരങ്ങാനീരു മഞ്ഞളും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖം നന്നായി തിളങ്ങും. മുഖത്തെ കരിവാളിപ്പ് മാറാന്‍ ആയി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ മതിയാവും.