സ്വാകാര്യ ചടങ്ങില്‍ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണട വെച്ച ചെറുപ്പക്കാരനാര്? തലപുകച്ച് നെറ്റിസണ്‍സ്
സൂപ്പര്‍താരം ദിലീപിന്റെയും ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ വിശേഷങ്ങളൊക്കെ അറിയുവാന്‍ ആരാധകര്‍ കാത്തു നില്‍ക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കള്‍ക്കും പബ്ലിസിറ്റി ലഭിക്കാറുണ്ട്. നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. തന്റെ ഫോട്ടോസും വീഡിയോസും ഒക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതൊക്കെ വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്.
ആരാധകരൊക്കെ മീനാക്ഷിയെ സിനിമയില്‍ കാണുവാന്‍ വേണ്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദിലീപ് പറയുന്നത് മകള്‍ ഇതുവരെ അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത പ്രമോദ് കഴിഞ്ഞദിവസം പുതിയൊരു സംരംഭം തുടങ്ങി; ‘സമ്മര്‍ ടൗണ്‍’ എന്ന ഒരു കഫെ. ചടങ്ങില്‍ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യമായിട്ടാണ് തനിച്ച് മീനാക്ഷി ഒരു ഫംഗ്ഷനില്‍ പങ്കെടുക്കുന്നത്. മീനാക്ഷി ഒരു ഗോള്‍ഡന്‍ യെല്ലോ കളര്‍ ടോപ്പില്‍ അതി സുന്ദരിയായിട്ടാണ് എത്തിയത്. എന്നാല്‍, ഫംഗ്ഷനില്‍ മീനാക്ഷിയുടെ അടുത്ത് ഒരു പയ്യന് ഉണ്ടായിരുന്നു. ആ പയ്യനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍. ഓറഞ്ച് കളര്‍ ഷര്‍ട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് ഇട്ട് മീനാക്ഷിയുടെ അടുത്ത് നില്ക്കുന്ന പയ്യന് ആരാണെന്നാണ് ആരാധകരുടെ ചോദ്യം. നമിത പ്രമോദ് ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ അതിനിടിയില്‍ പലരും ആ ചെറുപ്പക്കാരന് ആരാണെന്നുള്ള ചോദ്യങ്ങളാണ് കമന്റ് ചെയ്യുന്നത്.
ആരാധകര്‍ തന്നെ ഒടുവില്‍ ഇതിനൊരു ഉത്തരം കണ്ടെത്തുകയും നിര്‍മ്മാതാവ് ആല്ബിന് ആന്റണിയുടെ മകനാണെന്ന് കുറച്ചുപേര്‍ കമന്റ് ചെയ്തു. എന്നാല്‍, കുറച്ചു പേരാകട്ടെ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യയുടെ കസിനാണ് ആ പയ്യന് എന്നുള്ള കമന്റുകളും ഇട്ടിട്ടുണ്ട്. മുന്‍പ് മീനാക്ഷി ഒരു പയ്യനുമൊത്തുള്ള ചിത്രം പങ്കിട്ടപ്പോള്‍ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചു എന്നുള്ള വാര്‍ത്തകളൊക്കെ വന്നിരുന്നു. ഇതിനെതിരെ ദിലീപ് പറഞ്ഞത് ഞാനും ആ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴിയാണ് അറിഞ്ഞത്. മകള്‍ മീനാക്ഷിയും അങ്ങനെയാണ് അവളുടെ കല്യാണ വാര്‍ത്ത അറിഞ്ഞതെന്നും പറഞ്ഞിരുന്നു.