CrimeNEWS

മാസ്റ്റേഴ്‌സ് ഗ്രൂപ്പ് തട്ടിപ്പ്: റിട്ട. കേണലിനും സുഹൃത്തിനും നഷ്ടമായത് 6.34 കോടി

കൊച്ചി: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസില്‍ ആലുവ സ്വദേശിയായ റിട്ട. കേണലിനും സുഹൃത്തിനും നഷ്ടമായത് 6,34,74,777 രൂപ. തൃക്കാക്കര പോലീസില്‍ ലഭിച്ച പരാതിയില്‍ ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസ് (40) ഭാര്യ ശ്രീരഞ്ജിനി, ജേക്കബ് ഷിജോ എന്നിവര്‍ക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു.ഇന്നലെ മാത്രം തൃക്കാക്കരയില്‍ നാല് പരാതികളും പുത്തന്‍കുരിശ്, കോഴിക്കോട് നടക്കാവ് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു.

ഷെയര്‍ മാര്‍ക്കറ്റില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലൈയ് 07 വരെയുള്ള കാലയളവില്‍ എസ്.ബി.ഐയുടെ ആലുവ ടൗണ്‍, തോട്ടക്കാട്ടുകാര എന്നീ ബ്രാഞ്ചിലെ അക്കൗണ്ടുകളില്‍ നിന്ന് മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വിന്റെ പേരിലുള്ള ആക്‌സിസ് ബാങ്ക് വെണ്ണല ബ്രാഞ്ചിലെ അക്കൗണ്ടിലേയ്ക്ക് 2,46,99,777 രൂപയും പിന്നീട് 38,77,5000 രൂപയും അടപ്പിക്കുകയുമായിരുന്നു.എന്നാല്‍ പ്രതികള്‍ ഈ തുക ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയതായി പരാതിയില്‍ പറയുന്നു.

Signature-ad

തൃക്കാക്കരയില്‍ മാത്രം 123 പരാതികളില്‍ ഏഴ് കേസുകളുണ്ട്. 1000 കോടിയുടെ വെട്ടിപ്പ് ദമ്പതികള്‍ നടത്തിയെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കും. മറ്റൊരു കേസില്‍ ചെന്നൈയില്‍ എബിനും ഭാര്യ ശ്രീരഞ്ജിനിക്കുമെതിരേ അറസ്റ്റ് വാറണ്ടുണ്ട്.

Back to top button
error: