മലയാളത്തിന്‍െ്റ സ്വന്തം ‘കാന്താരാ’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനകം വമ്പന്‍ വിജയം നേടിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്.
സിനിമ റിലീസ് ചെയ്തതിന് മൂന്നു ദിവസം പിന്നിടുമ്പോള്‍ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ഇവര്‍ക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഉണ്ട്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപതിനും ഒപ്പം മമ്മൂട്ടിയും
കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശകള്‍ പറഞ്ഞ് ആക്ടീവ് ആയി നിന്ന് മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദനും നില്‍ക്കുകയാണ്. എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു ദിവസമാണ് ഇത്. വേറെ ഒന്നും കൊണ്ടല്ല എന്റെ സിനിമ ജീവിതം ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടനെ ഒരുപാട് നന്ദിയുണ്ട്. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. സിനിമ എന്താണെന്ന് മലയാളി സമൂഹത്തിനോട് പറഞ്ഞു കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ട് ഉണ്ടായി. 2023 ലെ ആദ്യ ഹിറ്റ് സിനിമ മാറി എന്നാണ് ഉണ്ണിമുകുന്ദന്‍ പറയുന്നത്.
മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി അറിയിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അതേസമയം മാളികപ്പുറം തെലുങ്ക്, തമിഴ് പതിപ്പുകളില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുകയാണ്. ജനുവരി 6 മുതലാകും മറ്റുഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. വിഷ്ണു നാരായണന്‍ ചായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സിനിമ കാഴ്ച അനുഭവമാക്കി മാറുകയാണ്. ഓരോ ഫ്രെയിമും സിനിമയ്‌ക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട്. രഞ്ജിന്‍ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മാളികപ്പുറത്തെ ജീവസ്സുറ്റതാക്കി മാറ്റി. സിനിമയുടെ വ്യത്യസ്തമായ രംഗങ്ങളില്‍ ഈ പശ്ചാത്തല സംഗീതത്തിനും പ്രേക്ഷകര്‍ കയ്യടി നല്‍കി.
സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപദ്, സമ്പത്ത് റാം, ടി.ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ.ജയന്‍, രമേശ് പിഷാരടി, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിഷേക്, നമിത രമേശ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രമാണ് മാളികപ്പുറം.
നിരവധി പേരാണ് ചിത്രത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.