KeralaNEWS

മഹത്തായ ഒരു നൂറ്റാണ്ട്; ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളും: അമ്മയെ അനുസ്മരിച്ച് പ്രധനമന്ത്രി

ന്യൂഡല്‍ഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Signature-ad

അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. അമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ ഡല്‍ഹിയില്‍നിന്നു ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

”ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ഥ കര്‍മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ ത്രിത്വം അമ്മയില്‍ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തില്‍ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു – ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.” മോദി ട്വിറ്ററില്‍ കുറിച്ചു.

Back to top button
error: