വിഷാദരോഗം യുവാക്കളെ ആത്മഹത്യയിലേയ്ക്കു നയിക്കുന്നു, മാനസികാരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ
ലോകത്തിലെ 15 മുതൽ 29 വയസുവരെയുള്ള യുവതലമുറയെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊനാണ് വിഷാദരോഗം. ഇന്നത്തെ ജീവിതശൈലിയിൽ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്. ക്രമരഹിതമായ ഭക്ഷണം, ഉറക്കക്കുറവ്, കൃത്യമായ വ്യായാമം ലഭിക്കാത്തത് തുടങ്ങിയവ മനുഷ്യരിൽ സമ്മർദത്തിനും വിഷാദത്തിനും വഴിയൊരുക്കുന്നു.
ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട് അനുസരിച്ച് നിലവിൽ ലോകത്ത് 800 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനർഥം ലോകത്തിലെ 10 പേരിൽ ഒരാൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നാണ്.
ഇൻഡ്യയിൽ 14 ശതമാനം ആളുകൾ ചില മാനസിക പ്രശ്‌നങ്ങളാൽ അസ്വസ്ഥരാണ്. രാജ്യത്ത് 40 ദശലക്ഷം ആളുകൾക്ക് വിഷാദരോഗവും 50 ദശലക്ഷം ആളുകൾക്ക് ഉത്കണ്ഠാ രോഗവും ഉണ്ട്. കുറഞ്ഞ ഉറക്കം, ഭക്ഷണത്തിലെ പോഷകാഹാരക്കുറവ്, അസന്തുലിതമായ ജീവിതശൈലി, വ്യായാമക്കുറവ്, ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ എന്നിവ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദൈനംദിന ശീലങ്ങൾ മാറ്റുന്നതിലൂടെ മാനസികാരോഗ്യം മികച്ചതായി നിലനിർത്താം.
അതിനായി പ്രാഥമികമായി ചെയ്യേണ്ടത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം ഒഴിവാക്കുക എന്നതാണ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം വിഷാദം വർധിപ്പിക്കുന്നു. കൗമാരക്കാരിൽ, ഇത് ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തും. ഫോൺ ഉപയോഗം കുറയ്ക്കാൻ അറിയിപ്പുകൾ ഓഫാക്കുക. പ്രധാനപ്പെട്ട പോസ്റ്റുകളിൽ മാത്രം പ്രതികരിക്കുക. സമയ പരിധി നിശ്ചയിക്കുക. ബാഹ്യ ഇടപെടലുകൾക്ക് മികച്ച സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കുക.
വ്യായാമം ആരംഭിക്കുക എന്നതാണ് മറ്റൊരു പരിഹാരമാർഗം. ഹാർവാർഡ് സർവകലാശാലയുടെ അഭിപ്രായത്തിൽ, നിഷ്ക്രിയമായ ജീവിതശൈലി കാരണം മാനസികാരോഗ്യം അതിവേഗം വഷളാകുന്നു. ദിവസവും 30 മിനിറ്റ് നടക്കുക. 15 മിനിറ്റ് സൈകിൾ ചവിട്ടുന്നതും ഗുണം ചെയ്യും. ഇത് ഫീൽ ഗുഡ് ഹോർമോൺ എൻഡോർഫിൻ പുറത്തുവിടുന്നു.
ഒട്ടും സമ്മർദം ഉണ്ടാകാതെ ശ്രദ്ധിക്കുക. സ്ട്രെസ് ഹോർമോണുകൾ സമ്മർദത്തിലാണ് പുറത്തുവരുന്നത്. ഇത് വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിനെ ബാധിക്കുന്നു. സമ്മർദത്തിലായിരിക്കുമ്പോൾ നിങ്ങൾ നടക്കാൻ പോകുക. മറ്റുനല്ല കാര്യങ്ങൾ ചെയ്യുക.
കസേരയിൽ ഇരുന്ന് ദീർഘനേരം ജോലി ചെയ്യുന്ന അനവധി പേരുണ്ട്. ഹാർവാർഡ് സർവകലാശാലയുടെ അഭിപ്രായത്തിൽ, നിങ്ങൾ ചാരി ഇരിക്കുമ്പോൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വർദ്ധിക്കുന്നു. ഇത് ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. ഇതിനായി ഓരോ 25 മിനിറ്റിലും സീറ്റിൽ നിന്ന് എഴുന്നേൽക്കുക. ഇത് രക്തയോട്ടം വർധിപ്പിക്കും. കസേരയിൽ ഇരിക്കുമ്പോൾ, നിങ്ങളുടെ കാലുകൾ തറയിൽ വയ്ക്കുക.