”പതിവ് പോലെ തെറിവിളിച്ചാലെ ഫുട്ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് ധാരണ”
തിരുവനന്തപുരം: അര്‍ജന്റീനയെ പിന്തുണച്ച് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ തെറിവിളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി എം.എം. മണിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സി.പി.എം എം.എല്‍.എയും മുന്‍ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും സാംസ്ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ ആശാനാാണ് ഇത്തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നതെന്നും ബല്‍റാം കുറിച്ചു.
‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ നാള പാക്കലാം’ മണിയുടെ പോസ്റ്റ്. ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനല്‍