പത്തനംതിട്ട: ആറന്മുള സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെന്റ് ചെയ്തു. പത്തനാപുരം സ്വദേശിയായ സി.പി.ഒ: സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസുകാരന് യുവതിയെ കടന്നുപിടിച്ചത്. നേരത്തെയും ഇയാള്‍ ഈ യുവതിയെ കടന്നുപിടിച്ചിരുന്നു. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അവര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടയാതിന് പിന്നാലെ യുവതി എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.
എസ്.എച്ച്.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ യുവതി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സജീഫ്ഖാനെതിരേ പൊലീസ് കേസ് എടുത്തു. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട ഡിവൈ.എസ്.പിയും സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയും നടത്തിയ അന്വേഷണത്തിലാണ് സസ്പെന്‍ഡ് ചെയ്യാനുള്ള ജില്ലാ പോലീസ് മേധാവിയുടെ നടപടി.