KeralaNEWS

അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: തൃശൂരിനെ തോൽപ്പിച്ച് മലപ്പുറം ജേതാക്കൾ

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ മലപ്പുറം ചാമ്പ്യൻമാരായി. തൃശൂരിനെ മറുപടി ഇല്ലാത്ത 3 ഗോളുകൾക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

ഇന്നലെ രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ എറണാകുളം വിജയിച്ചു. കോഴിക്കോടിനെ (2-1) യാണ് പരാജയപ്പെടുത്തിയത്. മികച്ച ഗോൾകീപ്പറായി ആദിൽ വി എസ് (കോട്ടയം), ബസ്റ്റ് ഡിഫെൻററായി ഹാമിൻ മുഹമ്മദ് (മലപ്പുറം), ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി മുഫ് ലിഹ് (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു. മാൻ ഓഫ് ദ മാച്ചായി മലപ്പുറത്തിൻ്റെ നസീഫ് പി തിരഞ്ഞെടുക്കപ്പെട്ടു.

Signature-ad

ചാമ്പ്യൻമാരായ മലപ്പുറം ടീം

മാണി സി. കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി, മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, മുൻ എം.എൽ.എ പി സി ജോർജ്, എം.എസ് ശശിധരൻ, സന്തോഷ് മരിയസദനം, ബിനു പുളിയ്ക്കക്കണ്ടം, ലിജു ജോർജ്, ബിജോമോൻ വെള്ളാപ്പള്ളിൽ, വിനോജ് കെ ജോർജ്, ജോസ് ജെ ചീരാംകുഴി, തോമസ് പീറ്റർ, ജോസിറ്റ് ജോൺ, കെ എസ് പ്രദീപ്കുമാർ, കെ അജി തുടങ്ങിയവർ പ്രസംഗിച്ചു. ബ്രില്യൻ്റ് സ്റ്റഡി സെൻറർ ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു സമ്മാനദാനം നിർവ്വഹിച്ചു.

എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്. പാലാ സ്പോർട്ട്സ് അക്കാദമിയും ജി.വി. രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളിയത്.

Back to top button
error: