ലണ്ടന്‍: യു.കെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് മുറിവുകള്‍. അഞ്ജുവിനെ ശ്വാസംമുട്ടിച്ചാണ് സാജു കൊലപ്പെടുത്തിയത്. കുട്ടികളുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളില്ല. കൊലപ്പെടുത്തിയ ശേഷം നാല് മണിക്കൂറോളം സാജു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു.
അതിനിടെ, സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നിര്‍ദേശം. അടിയന്തര ഇടപെടലിന് വി.മുരളീധരന് ഇന്ത്യന്‍ ഹൈക്കമ്മിഷന് നിര്‍ദേശം നല്കി.കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പുനല്‍കിയ മന്ത്രി സംഭവം ദൗര്‍ഭാഗ്യകരമെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.
വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് വ്യാഴാഴ്ച നോര്‍ത്താംപ്ടണ്‍ കെറ്ററിങ്ങിലെ വസതിയില്‍ കൊല്ലപ്പെട്ടത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10 ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന്, ഏഴ് വര്‍ഷത്തോലം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. കണ്ണൂര്‍ സ്വദേശിയായ സാജു അവിടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്. സാജുവിന് യു.കെയില്‍ എത്തിയശേഷം ആ ജോലി തുടരാനായില്ല. ഇതില്‍ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു.