KeralaNEWS

ജാമ്യ വ്യവസ്ഥകള്‍ പലകുറി ലംഘിച്ചു; രഹ്ന ഫാത്തിമയ്ക്ക് ഇളവ് നല്‍കരുതെന്നു സംസ്ഥാനം

കൊച്ചി: നവോത്ഥാന നായികയും ആക്ടിവിസ്റ്റുമായ രഹ്നാ ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം. ശബരിമല ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ രഹ്ന പലകുറി ലംഘിച്ചു. ഈ സാഹചര്യത്തില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചതിനെതിരേ പത്തനംതിട്ട പോലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗണ്‍സില്‍ ഹര്‍ഷദ് വി.ഹമീദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Signature-ad

മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു എന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. വിഷയത്തില്‍ സംസ്ഥാനത്തിന്റെ മറുപടി കോടതി തേടിയിരുന്നു.

യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെതുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടികാട്ടി ബി.എസ്.എന്‍.എല്‍ രഹ്നയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

 

 

 

Back to top button
error: