നയൻതാര നായികയാകുന്ന ചിത്രമാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റിന്റെ ദൈർഘ്യം 99 മിനിട്ടാണ്. അശ്വിൻ ശരവണിന്റെ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
It's U/A for #CONNECT. Runtime: 9️⃣9️⃣ mins
Get ready to experience a Tamil film without Intermission for the first time. Releasing worldwide on 22.12.2022 🔥 @VigneshShivn #Nayanthara @AnupamPKher #Sathyaraj #VinayRai @haniyanafisa @Ashwin_saravana @mk10kchary @prithvi_krimson pic.twitter.com/jm4nzITTXN
— Rowdy Pictures (@Rowdy_Pictures) November 30, 2022
നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗർഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സർക്കാരിന്റെ അന്വേഷണത്തിൽ ബോധ്യമായിരുന്നു.
നയൻതാരയും വിഘ്‍നേശ് ശിവനും ജൂൺ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.