ന്യൂഡൽഹി: ലോട്ടറി കേസില്‍ നാഗാലാന്റ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി.
മറ്റ് സംസ്ഥാനങ്ങളിൽ ലോട്ടറി വില്‍ക്കാനുള്ള നാഗാലാന്‍ഡ് സര്‍ക്കാര്‍ തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ചൂണ്ടിക്കാട്ടി.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ നിയമം വഴി സംസ്ഥാനത്തിനാകുമെന്നും ഇതില്‍ ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.മറ്റു സംസ്ഥാനങ്ങളിൽ കേരള ലോട്ടറി വിൽക്കുന്നതിന് നിരോധനമുണ്ടെന്നും കേരള സർക്കാർ ചൂണ്ടിക്കാട്ടി.
ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.