NEWS

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ്ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ്ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകന്‍.
സ്വര്‍ണ്ണ കടത്തുക്കേസിലെ ഒന്നാംപ്രതിയായ സരിത്തിന്റെ അഭിഭാഷകനായിരുന്ന ഗോപകുമാരന്‍ നായരാണ് ഗവർണറുടെ പുതിയ നിയമോപദേഷ്ടാവായി ഇന്നലെ നിയോഗിക്കപ്പെട്ടത്.
സുപ്രീംകോടതിയിലടക്കം സീനിയര്‍ അഭിഭാഷകനായിരുന്ന ഗോപകുമാരന്‍ നായരെ ഇന്നലെയാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവായി നിയോഗിച്ചത്. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും ഗോപകുമാരന്‍ നായര്‍ വഹിച്ചിട്ടുണ്ട്.

Back to top button
error: