Month: April 2026

  • Breaking News

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    കൊച്ചി: വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐവിഎഫ് കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക എംബ്രിയോളജി- ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നൈജർ സ്ഥാനപതി സദ സെയ്ദു പറഞ്ഞു. വന്ധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ ദമ്പതികൾക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ…

    Read More »
  • ’20-ാം ഓവറിൽ സഞ്ജു എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളു, ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണം, ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ’… സഞ്ജുവിന്റെ ഗെയിം പ്ലാനിനെ വാഴ്ത്തി സഹതാരം അക്കീൽ ഹൊസൈൻ

    ‌മുംബൈ: ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിൻറെ മലയാളി താരം സഞ്ജു സാസണിൻറെ ഗെയിം പ്ലാനിനേയും അവന്റെ ​ഗെയിം കാൽക്കുലേഷനിനേയും വാനോളം പുഴ്ത്തി സഹതാരം അക്കീൽ ഹൊസൈൻ. സഞ്ജുവിൻറെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോർ 200 കടക്കാൻ കാരണമായതെന്നും അക്കീൽ ഹൊസൈൻ പറഞ്ഞു. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ വീണപ്പോൾ ചെന്നൈയുടെ സ്കോർ 160-170 ൽ ഒതുങ്ങുമായിരുന്നുവെന്നും എന്നാൽ സഞ്ജുവിൻറെ ക്രീസിലെ സാന്നിധ്യമാണ് കളി 200 കടത്തിയതെന്നും അക്കീൽ പറഞ്ഞു. അക്കീൽ പറയുന്നതിങ്ങനെ- സഞ്ജു അസാമാന്യമായ ഗെയിം അവയർനെസുള്ള താരമാണ്. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവർക്ക് പുതിയൊരു ഒരു ബൗളറെ പന്തേൽപ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ…

    Read More »
  • Breaking News

    ‘ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുന്നു‘: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് എ.കെ ബാലന്‍; ‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുകയാണ് കെ.സി വേണു​ഗോപാൽ ‘

    തിരുവനന്തപുരം : മുഖ്യമന്ത്രി തർക്കത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ. കെ ബാലൻ. രമേശ് ചെന്നിത്തലയേയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്നയാളാണ് കെ. സിവേണു​ഗോപാലെന്ന് എ.കെ ബാലൻ ആരോപിച്ചു. ഗർഭത്തിനു മുമ്പേ, പിറക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന പോലെയാണ് കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു. ‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്ന നിലപാടുകാരനാണ് കെ.സി വേണു​ഗോപാലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷനേതാവിയും ചെന്നിത്തലയെയും മോശക്കാരാക്കി താനാണ് എന്തുകൊണ്ടും യോ​ഗ്യനെന്ന് വരുത്തിതീർക്കാനാണ് വേണു​ഗോപാൽ ശ്രമിക്കുന്നത്. അത് അറിഞ്ഞുകൊണ്ടാണോ അതോ മറ്റുള്ളവര് വേണു​ഗോപാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണോയെന്ന് അറിയില്ല‘; എ.കെ ബാലൻ പറഞ്ഞു. ‘മുഖ്യമന്ത്രി പദവി ചർച്ചയ്ക്കും അവകാശവാദത്തിനുമൊന്നും ഇപ്പോൾ പ്രസക്തിയില്ല. യുഡിഎഫ് ജയിക്കില്ല. ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുവാണ് അവർ. ഇതുപൊലൊരു പരിഹാസ്യ കാര്യം ഒരു തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. ജയിക്കില്ലാത്ത അവര് പേഴ്സണൽ സ്റ്റാഫിനെ നിശ്ചയിക്കുന്നു, ഡ്രൈവറെ തീരുമാനിക്കുന്നു. എന്തൊരു ആഭാസത്തരമാണ്?‘ അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • ‘ആദ്യം ഇന്ത്യ എന്തെന്ന് അറിയു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക- ഭൂമിശാസ്ത്ര പൈതൃകം മനസിലാക്ക്… ട്രംപിന് അടിയന്തരമായി ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണ്’- ഇറാൻ, മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോ പങ്കുവച്ച് ഇറാൻ എംബസി

    മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ പരിഹാസവുമായി മുംബൈയിലെ ഇറാൻ എംബസി. “ആദ്യം ഇന്ത്യയെ മനസിലാക്കൂ, എന്നിട്ട് സംസാരിക്ക്” എന്നാണ് കോൺസുലേറ്റ് ട്രംപിനോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച എക്സിലൂടെയായിരുന്നു ഇറാൻ എംബസിയുടെ പ്രതികരണം. കൂടാതെ മഹാരാഷ്ട്രയുടെ സാസ്കാരിക തനിമ വിളിച്ചോതുന്ന ഒരു വീഡിയോയും ഇറാൻ പങ്കുവച്ചു. ട്രംപിന് അടിയന്തരമായി ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്നും അതിനായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-ഭൂമിശാസ്ത്ര പൈതൃകം അറിയണമെന്നും എംബസി പറഞ്ഞു. മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ ഇത്തരം സാംസ്കാരിക ബോധവത്കരണം സഹായിക്കുമെന്നും എംബസി പറഞ്ഞു. ഈ സംസ്ഥാനത്തേക്കുള്ള ഒരു യാത്ര യുഎസ് നേതാവിന് ഒരു സാംസ്കാരിക വിഷവിമുക്തമാക്കൽ ആയിരിക്കാം. ഒരുപക്ഷേ ആരെങ്കിലും മിസ്റ്റർ ട്രംപിനായി ഒരു വൺ-വേ സാംസ്കാരിക വിഷവിമുക്തമാക്കൽ ബുക്ക് ചെയ്യണം, അത് ക്രമരഹിതമായ ബക്വാസ് കുറയ്ക്കും,” കോൺസുലേറ്റ് പോസ്റ്റിൽ എഴുതി. അതേസമയം അമേരിക്കയിലെ രാഷ്ട്രീയ…

    Read More »
  • Breaking News

    ഇറാൻ പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… തീരുമാനങ്ങളെടുക്കുന്നത് ഐആർജിസി!! മൊജ്താബയ്ക്ക് ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും

    ടെഹ്‌റാൻ: പെബ്രുവരി 28 ന് ഇസ്രയേൽ യുഎസ് നടത്തിയ ആക്രമണത്തിൽ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയിക്ക് ​ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിൽ ഇപ്പോൾ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)ലെ ഒരുകൂട്ടം ഉന്നത കമാൻഡർമാർ ചേർന്നെന്നാണെന്നും റിപ്പോർട്ട്. വ്യോമാക്രമണത്തിൽ പരുക്കേറ്റ, മൊജ്താബ നേരിട്ടുള്ള നിയന്ത്രണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാലും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ ചുക്കാൻ ഐആർജിസിയിലേക്ക് മാറിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28നുണ്ടായ ആക്രണത്തിൽ മൊജ്താബയ്ക്ക് മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംസാരിക്കാനും ചലിക്കാനും അദ്ദേഹം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹത്തിന് ഇനിയും ചികിത്സ വേണ്ടിവന്നേക്കും. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം. അതുപോലെ മുഖത്തും ചുണ്ടിലും പൊള്ളലേറ്റതാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകാൻ കാരണം. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നും സൂചനയുണ്ട്. മാത്രമല്ല…

    Read More »
  • Breaking News

    എസ്‌ഐആറില്‍ വോട്ട് ചോര്‍ന്നു; മഞ്ചേശ്വരത്ത് തോല്‍വി മണത്ത് ബിജെപി; വോട്ടുകള്‍ വെട്ടിപ്പോയി; യുഡിഎഫ് വോട്ടു ചേര്‍ത്തു; തോറ്റാല്‍ ആഭ്യന്തര കലഹം ഉറപ്പ്‌

    സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. വോട്ടര്‍ പട്ടികയിൽ നിന്ന് ബിജെപിവോട്ടുകൾ നഷ്ടമായതും, യുഡിഎഫ് കൂടുതൽ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. കനത്ത തോൽവി ഉണ്ടായാൽ ബിജെപിയിൽ  ആഭ്യന്തര കലഹത്തിനും അത് വഴിവച്ചേക്കും. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 745 വോട്ടിനാണ് ജയം നഷ്ടമായത്. കേരളത്തിന്റെ അതിർത്തി  മണ്ഡലമായ മഞ്ചേശ്വരത്തു നിന്നും തങ്ങൾക്ക് അനുകൂലമായ 4000 ത്തോളം വോട്ടുകൾ എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടതായാണ് വിലയിരുത്തൽ. പല വോട്ടുകളും കർണാടകയിലേക്ക് ചേർക്കപ്പെട്ടു. മഞ്ചേശ്വരത്ത് ബിജെപി  പുതുതായി ചേർത്തത് ആകട്ടെ  8000 ത്തോളം വോട്ടുകൾ മാത്രം. എന്നാൽ യുഡിഎഫ് 12000 ത്തോളം വോട്ടുകൾ അധികമായി ഉൾപ്പെടുത്തി. ഈ കണക്കുകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. മഞ്ചേശ്വരത്ത് എസ്ഐആറിന്റെ ഭാഗമായി വോട്ടുചേർക്കുന്നതിൽ ജില്ല നേതൃത്വം വീഴ്ച വരുത്തിയതായാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തൽ. ജില്ലയുടെ ചുമതലയുള്ള സി.ശ്രീകൃഷ്ണകുമാർ കാസർകോഡ്  എത്തി നടത്തിയ മണ്ഡലം അവലോകന യോഗത്തിൽ ഈ അഭിപ്രായം ചില…

    Read More »
  • Breaking News

    പ്രതീക്ഷകൾ ഏറെ; ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

    ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പുവെക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ബിസിനസ് മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ കരാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകള്‍ ന്യൂസിലന്‍ഡ് അനുവദിക്കും. ഈ വിസയില്‍ മൂന്ന് വര്‍ഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള…

    Read More »
  • Breaking News

    ‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

    വാഷിങ്ടൺ: ഇന്ത്യയെ മെരുക്കാൻ പ്രയാസമാണെന്ന് യു.എസ്. വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമീസൺ ഗ്രീർ. ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചയുടെ അവസാനമാണ് ഗ്രീർ ഇങ്ങനെയൊരു പരാമർശം നടത്തിയത്. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായിട്ടായിരുന്നു ചർച്ച. ”ഇന്ത്യയെ മെരുക്കുക പ്രയാസമാണ്. വർഷങ്ങളായി അവർ തങ്ങളുടെ കാർഷികവിപണികളെ സംരക്ഷിച്ചുനിർത്തിയിരിക്കുകയാണ്” എന്നാണ് ഗ്രീർ യു.എസ്. കോൺഗ്രസിന്റെ വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോടു പറഞ്ഞത്. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാരക്കരാറിന്റെ കരട് പ്രഖ്യാപിച്ചത്. കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (distillers dried grains), സോയാബീൻ മീൽ, എത്തനോൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിയമനിർമാതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജാമിസൺ ഗ്രീർ. കാർഷിക ഉത്പന്നങ്ങളുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിഡിജി പോലുള്ള ചില മേഖലകളിൽ ഇരുരാജ്യങ്ങൾക്കും യോജിപ്പിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം…

    Read More »
  • Breaking News

    ഇങ്ങനെ കളിച്ചാൽ എങ്ങനെ കാണാതെ പോകാനാകും ചേട്ടാ… സഞ്ജുവിനെ ചേർത്ത് പിടിച്ച് ബുംറയും ഹർദിക്കും സൂര്യയും – വീഡിയോ

    മുംബൈ: ഇന്നലെ മുംബൈ ​ഗ്യാലറി കണ്ടപ്പോൾ തോന്നിയ ഒരു സംശയം, ഇത് ചെപ്പോക്കാണോ, അതോ മുംബൈ ഇന്ത്യൻസിന്റെ വാങ്കഡെയോ… അതുപോലെ ​ഗ്യാലറി മുഴുവൻ നീലയും മഞ്ഞയും ഇട കലർന്ന ജേഴ്സികൾ. അവിടെ തീ പടർത്തിയത് ഒരാൾ മാത്രം ഇന്ത്യൻ ക്രിക്കറ്റിലെ ചേട്ടൻ, മലയാളികളുടെ അഭിമാനം സഞ്ജു വിശ്വനാഥ് സാംസൺ. എവിടെ സ്വന്തം ടീം അടിപതറെന്നു തോന്നുന്നോ അവിടെ അവൻ വെടിക്കെട്ടിന്റെ ആൾ രൂപമാകും. ടി ട്വന്റി ലോകകപ്പിൽ നമ്മൾ ഇത് ആവോളം ആസ്വദിച്ചതാണ്. ഇന്നലെയും ലോകകപ്പ് സെമിയിൽ ഇതേ സ്റ്റേഡിയത്തിൽ നിർത്തിയിടത്തു നിന്നായിരുന്നു സഞ്ജു തുടങ്ങിയത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുസൈഡിൽ അവൻ റൺ മല തീർത്തുകൊണ്ടേയിരുന്നു. അവസാന ഓവറിൽ സഞ്ജു സിങ്കിളെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് എന്ന് ഇപ്പോൾ മനസിലാകുന്നുവെന്ന് കമന്ററി ബോക്സിൽ നിന്നു കേൾക്കുമ്പോൾ സഞ്ജുവെന്ന മലയാളി എത്ര ആത്മവിശ്വാസത്തിലായിരുന്നു ആ 20 ഓവറും പൂർത്തിയാക്കിയത് എങ്ങനെയാന്ന് മനസിലാകും. ശരിക്കും ഇന്നലെ ഒരിക്കൽ കൂടി സഞ്ജു സാംസൺ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ…

    Read More »
  • ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ബാങ്കോക്ക്: യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ. കർഷകർ കൃഷിയിറക്കുന്ന സമയത്തുതന്നെ ഇന്ധന, വളം വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഇതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾ തടയപ്പെട്ടത് മൂലം രൂക്ഷമായ വളം ക്ഷാമം കാർഷിക ഉൽപ്പാദനക്ഷമതയെ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്്തു. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യക്ഷാമം അതിന്റെ പരമാവധിയിൽ എത്തും, അതിൽ നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല’-ഊർജ്ജക്ഷാമം, വിദേശത്തുനിന്നുള്ള പണമയക്കലിലെ കുറവ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളെ പട്ടികപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘നാളെ യുദ്ധം അവസാനിച്ചാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു, അവ മൂന്ന് കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും കൂട്ടിച്ചേർത്തു. കൃഷിക്കാവശ്യമായ…

    Read More »
Back to top button
error: