Month: April 2026
-
Breaking News
മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളി; ചര്‍ച്ചയ്ക്കു വഴങ്ങി രേവന്ത് റെഡ്ഡി; പണിമുടക്കില്‍ ആയിരക്കണത്തിന് ബസ് സര്‍വീസുകള്‍ നിലച്ചു
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (TGSRTC) നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനിടെ ഒരു ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ചര്‍ച്ചയ്ക്കു സന്നദ്ധനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജീവനക്കാര്‍ സംയമനം പാലിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ‘തീവ്രമായി ശ്രമിക്കുകയാണെന്നും’ അധികൃതര്‍ വ്യക്തമാക്കി. വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ടില്‍ നിന്നുള്ള കെ. ശങ്കര്‍ ഗൗഡ് എന്ന ഡ്രൈവര്‍, ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിലും മറ്റ് 32 ആവശ്യങ്ങള്‍ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വ്യാഴാഴ്ച നര്‍സാംപേട്ട് ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം. ശമ്പള പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, ശമ്പള കുടിശിക നല്‍കല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോടും ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പൊള്ളലേറ്റ ഗൗഡിനെ വാറങ്കലിലെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വാറങ്കലിലെ എംജിഎം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.…
Read More » -
Breaking News
ഹിമാചലിനു പിന്നാലെ തെലങ്കാനയും ആ തീരുമാനത്തിലേയ്ക്ക്; വിരമിച്ച ഉദ്യോഗസ്ഥർക്ക് നല്കാൻ പണമില്ല; ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി. നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവർക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി സർക്കാർ നൽകാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അർഹമായ തുകയ്ക്കായി ഓഫീസുകൾതോറും കയറിയിറങ്ങേണ്ട അവസ്ഥ…
Read More » -
Breaking News
അണലിയേയും പോക്കറ്റിലിട്ട് ചായ കുടിക്കാനെത്തി, പാമ്പിനെ അരികിലുണ്ടായിരുന്ന ഒരാൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അതിഥി തൊഴിലാളിക്ക് കടിയേറ്റു, ആശുപത്രിയിലെത്തിച്ച് നാട്ടുകാർ
മലപ്പുറം: ലഹരിയിൽ പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പോക്കറ്റിലുണ്ടായിരുന്നത് അണലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാൻ സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ചായക്കടയിൽ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാൾക്ക് ഇയാൾ പോക്കറ്റിൽ കിടന്ന പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. പല തവണ ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുകയും ചെയ്തു. ഇയാൾ ഇടയ്ക്കിടെ പോക്കറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ നാട്ടുകാർ പകർത്തി. പാമ്പിന്റെ കടിയേറ്റ ഇയാളെ നാട്ടുകാർ നിർബന്ധിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ പാമ്പിനെ നാട്ടുകാർ പിടികൂടി കവറിലേക്ക് മാറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
Read More » -
Breaking News
19 കാരിയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണ ശ്രമം; വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചുച സംഭവം താമരശ്ശേരിയിൽ
താമരശ്ശേരി: കാരാടിയിൽ അജ്ഞാതൻ വീട്ടിൽക്കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാടകയ്ക്കു താമസിക്കുന്ന വീടാണ്. വീടിന്‍റെ ഉടമ മുന്‍വശത്തു വന്ന സമയത്ത് ഇയാളോട് സംസാരിക്കാനായി അമ്മ പോയ സമയത്താണ് സംഭവം. പുറകുവശത്തെ വാതിലടയ്ക്കാന്‍ മറന്നിരുന്നു. ഈ സമയത്ത് അകത്തു കടന്ന പ്രതി അമ്മ ഉപയോഗിക്കുന്ന നൈറ്റി മുറിയിലെ അലമാരയില്‍ നിന്നും കവര്‍ന്ന് വീടിന്‍റെ പുറകുവശത്തെ ശുചിമുറിയില്‍ പോയി വിസര്‍ജ്യം പുരട്ടിയ ശേഷമാകും തിരിച്ചുവന്നതെന്നാണ് കുടുംബം പറയുന്നത്. മറ്റൊരു മുറിയില്‍ കമിഴ്ന്ന് കിടന്ന് മൊബൈല്‍ നോക്കുകയായിരുന്ന 19കാരിയുടെ കണ്ണും മുഖവും ഈ തുണികൊണ്ട് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. പുറകിലൂടെ വന്നപ്പോള്‍ ആദ്യം തന്‍റെ ചേച്ചിയായിരിക്കുമെന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍ പിന്നാലെയാണ് മുഖമമര്‍ത്തി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടി ഇയാളുടെ കൈ തട്ടിമാറ്റി. ഉടന്‍ തന്നെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ…
Read More » -
Breaking News
തനിക്കു മുൻപ് മകൻ വിട പറഞ്ഞതറിയാതെ ആ അമ്മയും യാത്രയായി..!! ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്ന് കണ്ടെത്തിയ ശിരസ് കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത്, ഒരു ചെവി നഷ്ടപ്പെട്ട നിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് പല്ലിന്റെ പ്രത്യേകത അടയാളം
തൃശൂർ: തളർന്നു വീണുപോയപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ഇളയ മകൻ ഗിരിഷിനെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. എങ്കിലും അവസാന നിമിഷവും ആ അമ്മ ആഗ്രഹിച്ചിരുന്നു ഇളയമകനെ ഒരുനോക്ക് കാണാനായി. എന്നാൽ ആ ആഗ്രഹം സാദ്ധ്യമാകാതെ അമ്മ വിടവാങ്ങി. ഇന്നലെ വൈകുന്നേരം സംസ്കാരം കഴിഞ്ഞ് വൈകാതെ മറ്റൊരു വാർത്തയുമെത്തി വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ് കണ്ടെടുത്തു. ഒരു മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ദുരന്ത വാർത്തയും. അമ്മയും അനുജനും ഒരുമിച്ചു നഷ്ടപ്പെട്ട സ ങ്കടഗിരിയിലാണ് സഹോദരൻ ഹരി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി പി. ഗിരീഷിന്റെ (ഗിരി–40) അമ്മ, ചേലാട്ട് ലെയ്‌ൻ പള്ളത്ത് കരിമാലി വീട്ടിൽ ഗൗരി (74) ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്. വൈകിട്ടു മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. നാലരയോടെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തു പോലീസ് നടത്തിയ തിരച്ചിലിലാണ് ഗിരിയുടെ ശിരസ് കണ്ടെടുത്തത്. ഇത് അടുത്ത ബന്ധു തിരിച്ചറിഞ്ഞു. പരേതനായ മോഹനനാണ് ഗൗരിയുടെ…
Read More » -
Breaking News
ബിജെപിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ തന്ത്രം ഫലിച്ചോ? ബംഗാളിലെ റെക്കോഡ് പോളിംഗിലെ യഥാര്‍ഥ സൂചനയെന്ത്? എസ്‌ഐആര്‍ ഇഫക്ടില്‍ ആകെ വോട്ടര്‍മാര്‍ കുറഞ്ഞു; ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും 12 ശതമാനം കുറവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 92 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിംഗാണു നടന്നത്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്‌ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് മരിച്ചവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ ആകെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതും അതുവഴി പോളിംഗ് ശതമാനം ഉയര്‍ന്നതും മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്; മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ പരിശോധന അതിജീവിച്ചവര്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇതു കാട്ടുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) വെല്ലുവിളിയുയര്‍ത്തുന്ന ബിജെപിയും ഈ റെക്കോര്‍ഡ് പോളിംഗിനെ വിപരീത രീതികളിലാണ് വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയാണിതെന്നും മറ്റേ കക്ഷിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും ഇരുപക്ഷവും പ്രഖ്യാപിച്ചു. പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെങ്കിലും, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 2021-നെ അപേക്ഷിച്ച് 12 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2021-നെ അപേക്ഷിച്ച് 152 മണ്ഡലങ്ങളിലായി…
Read More » -
Breaking News
തൃശ്ശൂരിൽ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പുകൾ; രണ്ടെണ്ണത്തിനെ പിടികൂടി; വീടിന്റെ തറ പൊളിക്കും
മറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. തുടർച്ചയായ നാലാം ദിവസമാണ് പാമ്പുകളെ പിടികൂടുന്നത്. കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ഇന്നു വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ടിലെത്തി വീട്ടിലെ നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും, ടൈലുകൾ, അടുക്കളയിലെ ഗ്രാനൈറ്റ്, മലിനജലം ഒഴുക്കുന്ന പൈപ്പുകൾ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലെ തുണികൾ, വീടിന് ചുറ്റുമുള്ള തറയുടെ സമീപത്തെ ചെറിയ ദ്വാരങ്ങൾ എന്നിവയൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ചികിത്സയിലുള്ള അൽജോയുടെ സഹോദരൻ അനോഷിന്റെ (10) നില കൂടുതൽ മെച്ചപ്പെട്ടതായും അപകടനില തരണം…
Read More » -
Breaking News
ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു? കൂറ്റന്‍ കപ്പലുകളെ ഇറാന്‍ ബന്ദിയാക്കിയത് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളുടെ കൂട്ടം ഉപയോഗിച്ച്; ഈ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ട്രംപ്; ഉടനടി ഉന്‍മൂലനം ചെയ്യുമെന്നും അവകാശവാദം; ഹോര്‍മൂസ് സമ്പൂര്‍ണ അടച്ചിടലിലേക്ക്
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ചെറിയ വേഗതയേറിയ ബോട്ടുകളുടെ കൂട്ടം. ഇറാന്റെ നാവിക ഭീഷണി യുഎസ് സേന നിര്‍വീര്യമാക്കിയെന്ന വാദത്തെ തിരസ്‌കരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവങ്ങളെന്നും വിദഗ്ധര്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്ന് വീണ്ടും തുറക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതു വെളിപ്പെടുത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമ്പരാഗത നാവികസേന വലിയതോതില്‍ നശിപ്പിക്കപ്പെട്ടെങ്കിലും, അവരുടെ ‘ഫാസ്റ്റ്-അറ്റാക്ക് ബോട്ടുകള്‍’ വലിയൊരു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടലിടുക്കിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന യുഎസ് ഉപരോധത്തിന് സമീപം അത്തരം ബോട്ടുകള്‍ വന്നാല്‍, കരീബിയനിലും പസഫിക്കിലും മയക്കുമരുന്ന് ബോട്ടുകളെന്ന് സംശയിക്കുന്നവയ്ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി കുറഞ്ഞത് 110 പേരെ കൊലപ്പെടുത്തിയ അതേ ‘കില്‍ സിസ്റ്റം’ ഉപയോഗിച്ച് അവയെ ‘ഉടനടി ഉന്മൂലനം ചെയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു. ബോട്ടുകള്‍ നിരായുധരായ വലിയ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നവ ആയിരുന്നില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഉപയോഗിക്കുന്ന ബോട്ടുകളെപ്പോലെ…
Read More » -
ഇറാനെ കടലിലിറങ്ങാൻ സമ്മതിക്കില്ല; വ്യാപാരം സ്തംഭിപ്പിക്കും; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് ഇന്ത്യൻ മഹാസമുദ്രത്തിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ കടൽ യുദ്ധ സാഹചര്യം രൂക്ഷം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജോർജ് ഡബ്ല്യു ബുഷ് കൂടി മേഖലയിലേക്ക് എത്തി. നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. സെൻട്രൽ കമാൻഡിന്റെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന പ്രദേശത്താണ് നിലവിൽ ഈ കപ്പൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, മറ്റ് രണ്ട് വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും , യുഎസ്എസ്…
Read More »
