Month: April 2026

  • Breaking News

    കോലിയെ പൂജ്യത്തിനു കൈവിട്ടു; മത്സരവും; ഗുജറാത്തിനെ തകര്‍ത്ത് ആര്‍സിബി രണ്ടാമത്‌

    ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.  206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നു. വിരാട് കോലി 44 പന്തില്‍ 81 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ 55 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്  115 റണ്‍സ് നേടി. റണ്ണെടുക്കും മുന്‍പ് ചേസിങ് മാസ്റ്റര്‍ വിരാട് കോലിയെ സിറാജിന്റെ പന്തിൽ വാഷിങ്ടണ്‍ സുന്ദര്‍ കൈവിട്ടിരുന്നു. ഗുജറാത്ത് കൈവിട്ടത് മല്‍സരം തന്നെയായിരുന്നു. സെഞ്ചറി നേടിയ ഓപ്പണര്‍ സായി സുദര്‍ശനാണ് ഗുജറാത്തിനെ 205 റണ്‍സിലേക്ക് നയിച്ചത്. സായിയുടെ മൂന്നാം ഐപിഎല്‍ സെഞ്ചുറിയാണ്. ക്യാപ്റ്റൻ രജത് പാട്ടീദാർ (8), ജിതേഷ് ശർ‌മ ( 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ ( 23*), ടിം ഡേവിഡ് ( 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിച്ചു. ഗുറാത്തിനായി റാഷിദ് ഖാന്‍ രണ്ടും വിക്കറ്റും സിറാജും ഹോള്‍ഡറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ…

    Read More »
  • Breaking News

    D 152, ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടൈറ്റിൽ പ്രകാശനം ചെയ്തു

    കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു. ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീക്കം. ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ നീക്കം D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീ മ്പിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസേർസ് – സംഗീത് സേനൻ- നിമിത ഫ്രാൻസിസ്.എം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ. പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്,…

    Read More »
  • Breaking News

    ഉറങ്ങുമോ? ഞാൻ ഫോൺ വിളിക്കാം… എട്ടുനിലയിൽ പൊട്ടിയിട്ടും കാമുകിയോട് അക്കരെ ഇക്കരെ നിന്ന് സൊള്ളി മുംബൈ നായകൻ!! ഇവന്റെ തൊലിക്കട്ടി അപാരം, ചേച്ചി സീസൺ കഴിയും വരെ ഈ പരിസരത്തേക്ക് വരാതിരിക്കാവോയെന്ന് ട്രോളി മലയാളികൾ

    മുംബൈ: ഐപിഎലിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഇന്നലെ സ്വന്തം തട്ടകത്തിൽവച്ച് ചെന്നൈ സൂപ്പർ കിങ്സിനോടു ഏറ്റുവാങ്ങിയത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് മുംബൈ തോറ്റത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു മുംബൈയുടേത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്.ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻസിയിലുമെല്ലാം…

    Read More »
  • ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിലേയ്ക്ക്; യുഎസ് സംഘം അവിടെയുണ്ട്; വീണ്ടും സമാധാന ചർച്ചകൾ?

    ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ്റെ വിദേശകാര്യ മന്ത്രി ഇന്ന് രാത്രി പാകിസ്ഥാനിലെത്തുമെന്ന് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സംഘങ്ങൾ നേരത്തെ തന്നെ അവിടെ എത്തിചേർന്നതായും സൂചനയുണ്ട്. അമേരിക്കയുടെ ലോജിസ്റ്റിക്സ്, സെക്യൂരിറ്റി സംഘങ്ങൾ ചർച്ചകൾക്കായി നേരത്തെ തന്നെ പാകിസ്ഥാനിലെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ചർച്ച പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ, ഇറാന് അമേരിക്കയുമായി നല്ലൊരു ഡീലുണ്ടാക്കാൻ അവസരമുണ്ടായിരുന്നു എന്ന് പറയുകയുണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് കരുതിയതെങ്കിലും നടന്നിരുന്നില്ല. ഇറാൻ ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതാണ് കാരണം. ഇതേ തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സംഘവും ഇസ്ലാമാബാദിലേക്കുള്ള യാത്ര നീട്ടിവെക്കുകയായിരുന്നു.…

    Read More »
  • Breaking News

    ആംആദ്മി പാർട്ടി വിട്ട് നേതാക്കൾ; പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം മൂന്ന് എംപിമാർ ബിജെപിയിലേയ്ക്ക്; ‘രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും പാർട്ടി അകന്നു‘

    ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം മൂന്ന് എംപിമാർ ബിജെപിയിലേക്ക്. രാജ്യസഭാ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു. ‘പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാൻ. പാർട്ടി വിടുന്ന ഞാൻ ജനങ്ങളിലേക്കാണ് പോവുന്നത്.’ ഛദ്ദ പറഞ്ഞു. ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഛദ്ദ നേരത്തേ പാർട്ടിയുമായി അകൽച്ചയിലായിരുന്നു.

    Read More »
  • Breaking News

    ദാദമാരെ മറികടക്കുന്ന ദീദി; തൃണമൂലിനല്ല ഇക്കുറി ബംഗാള്‍ വോട്ട് ചെയ്തത് മമതയത്ക്ക്; പാര്‍ട്ടിയില്‍നിന്ന് അടിമുടി സ്വതന്ത്ര; പാര്‍ട്ടിക്കാരായ ഇടനിലക്കാരുടെ അമിതാധികാരത്തെയും അഴിമതിയെയും മറികടന്ന തന്ത്രം

    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. എന്നാല്‍ പ്രവചിക്കാവുന്ന തരത്തിലുള്ള ഒരു ഭരണവിരുദ്ധ വികാരം അവിടെ പ്രതീക്ഷിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് നിരാശയാകും ഫലം. പകരം, അവിടെ നിങ്ങള്‍ കാണുന്നത് പരമ്പരാഗത യുക്തിയെ വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്: തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) നിന്നുള്ള മമത ബാനര്‍ജിയുടെ ശ്രദ്ധേയമായ വേര്‍പെടുത്തല്‍. ബംഗാളിലെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും കൗതുകകരമായ ഒരു വികാരമാണ് നിലനില്‍ക്കുന്നത്. പ്രാദേശിക തൃണമൂല്‍ ‘ദാദ’മാരുടെ അമിതാധികാരത്തെയും അഴിമതിയെയും ‘സിന്‍ഡിക്കേറ്റ്’ സംസ്‌കാരത്തെയും കുറിച്ച് അണികള്‍ ഒരു മണിക്കൂര്‍ നേരം വിമര്‍ശിച്ചേക്കാം. എങ്കിലും, അതേ ശ്വാസത്തില്‍ തന്നെ അവര്‍ പറയും തങ്ങള്‍ ‘ദീദി’ക്കാണ് വോട്ട് ചെയ്യുന്നതെന്ന്. ഇതൊരു വെറും രാഷ്ട്രീയ കൂറല്ല; മറിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടായി മമത ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയെടുത്ത സങ്കീര്‍ണ്ണമായ ഒരു മനഃശാസ്ത്രപരമായ വേര്‍തിരിക്കലാണിത്. ദാതാവും ഇരയും ഒരേസമയം വിരുദ്ധമായ രണ്ട് വേഷങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ മമത ബാനര്‍ജിക്ക് വിജയകരമായി കഴിഞ്ഞിരിക്കുന്നു: പരമമായ ദാതാവായും അങ്ങേയറ്റത്തെ…

    Read More »
  • Breaking News

    ‘പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്; ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്’- പ്രശസ്ത സിനിമാപ്രവർത്തകനെ ചേർത്തുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് സജ്ന

    ഫിറോസ് ഖാനുമായുള്ള വിവാഹമോചന കാരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് നടിയും ബി​ഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ സജ്ന നൂര്‍. സജ്നയും ബി​ഗ് ബോസില്‍ ഒറ്റ മത്സരാര്‍ഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ തങ്ങള്‍ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാല്‍, അന്തരാഷ്ട്ര തലത്തിൽ പ്രശസ്തനായ വ്യക്തിയുമായുള്ള തന്റെ ബന്ധമാണ് ഫിറോസ്മുള്ള വിവാഹബന്ധം വേർപിരിയാനുള്ള കാരണമെന്ന തരത്തിലാണ് ഇപ്പോഴത്തെ വ്യാജ പ്രചരണമെന്ന് സജ്ന പറയുന്നു. ഇന്‍സ്റ്റ​ഗ്രാമില്‍ സജ്ന ഒരു സ്റ്റോറി പങ്കുവച്ചതിന് ശേഷമാണ് യുട്യൂബിലും മറ്റും പല ക്രിയേറ്റേഴ്സും ഇത്തരത്തില്‍ പ്രചരണം നടത്തിയത്. തങ്ങള്‍ പിരിയാന്‍ കാരണം മൂന്നാമതൊരാള്‍ അല്ലെന്നും ദയവായി തെറ്റായ പ്രചരണം നിര്‍ത്തണമെന്നും സജ്ന അഭ്യര്‍ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സജ്ന നൂറിന്‍റെ പ്രതികരണം. സജ്‍ന നൂറിന്‍റെ പ്രതികരണം ഹലോ, ഇന്നത്തെ വൈറല്‍ ഞാനാണ്. ഞാന്‍ മാത്രമല്ല. ഞാന്‍ കാരണം കുറേപ്പേര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറേ വീഡിയോസ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനൊരു…

    Read More »
  • Breaking News

    റഷ്യയിലേക്കു പോയ ബന്ധുക്കളെ തിരികെയെത്തിക്കണമെന്ന് കുടുംബങ്ങൾ!! റഷ്യ- യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു- കേന്ദ്രം സുപ്രിം കോടതിയിൽ

    ന്യൂഡൽഹി: റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ കേന്ദ്രം വ്യക്തമാക്കി. റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. റഷ്യൻ സൈന്യത്തിൽ സഹായികളായും മറ്റും ചേർന്ന ഇവർ പിന്നീട് യുദ്ധമുഖത്തെത്തുകയായിരുന്നു. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. അതേസമയം 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 4 വ‍ർഷം പിന്നിട്ടിട്ടും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ ശാശ്വത സമാധാനം ഉറപ്പാക്കാനായിട്ടില്ല. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നേതൃത്വത്തിലടക്കം ചർച്ചകൾ നടന്നെങ്കിലും…

    Read More »
  • Breaking News

    നാറ്റോ പിളര്‍പ്പിലേക്ക്? സ്‌പെയിനിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; ബ്രിട്ടണും മുന്നറിയിപ്പ്; ഇങ്ങോട്ടില്ലെങ്കില്‍ അങ്ങോട്ടും ഇല്ലെന്ന നിലപാടിലേക്ക് അമേരിക്ക; നയം വ്യക്തമാക്കുന്ന നിര്‍ണായക ഇ-മെയില്‍ സന്ദേശം പുറത്ത്; സഖ്യകക്ഷികള്‍ എന്നാല്‍ ‘കടലാസ് കടുവകള്‍’ അല്ലെന്നും പെന്റഗണ്‍

    വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടതായി കരുതുന്ന നാറ്റോ സഖ്യകക്ഷികള്‍ക്കെതിരേ നടപടിയെടുക്കണമെന്നു പെന്റഗണ്‍. ഇതു സംബന്ധിച്ച ഇ-മെയില്‍ വിവരങ്ങളാണ് പുറത്തുവന്നത്. സ്‌പെയിനിനെ സഖ്യത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക, ഫാല്‍ക്ക്ലന്‍ഡ് ദ്വീപുകളുടെ (Falkland Islands) മേലുള്ള ബ്രിട്ടന്റെ അവകാശവാദത്തില്‍ യുഎസ് നിലപാട് പുനഃപരിശോധിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്‍ യുദ്ധത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പ്രവേശനം, താവളം, വ്യോമാതിര്‍ത്തി എന്നിവയ്ക്കുള്ള അവകാശങ്ങള്‍ – അതായത് എബിഒ (ABO- access, basing and overflight rights) നല്‍കാന്‍ ചില സഖ്യകക്ഷികള്‍ കാട്ടിയ വിമുഖതയിലോ വിസമ്മതത്തിലോ ഉള്ള അതൃപ്തിയാണ് നയരൂപീകരണ കുറിപ്പില്‍ വിശദീകരിക്കുന്നത്. എബിഒ എന്നത് ‘നാറ്റോയുടെ ഏറ്റവും അടിസ്ഥാനപരമായ ബാധ്യത’ മാത്രമാണെന്ന് ഇമെയില്‍ പ്രസ്താവിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പെന്റഗണിലെ ഉന്നത തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോയിലെ പ്രധാനപ്പെട്ടതോ പ്രശസ്തമായതോ ആയ സ്ഥാനങ്ങളില്‍ നിന്ന് ‘ബുദ്ധിമുട്ടുണ്ടാക്കുന്ന’ രാജ്യങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യവും ഒരു ഓപ്ഷനായി ഇമെയിലിലുണ്ട്. ഫെബ്രുവരി…

    Read More »
  • Breaking News

    സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത്, സ്ത്രീക്ക് തീരുമാനിക്കാം ആ ​ഗർഭം തുടരണമോ, വേണ്ടയോയെന്ന്… അവിടെ അവരുടെ തീരുമാനമാണ് പ്രധാനം- സുപ്രധാന വിധിയുമായി സുപ്രിം കോടതി

    ന്യൂഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത്, ഇക്കാര്യത്തിൽ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം. അതുപോലെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ദത്തെടുക്കാൻ നൽകാമെന്ന കാരണത്താൽ ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 15 വയസുള്ള ഒരു കുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമായ ഗർഭത്തിൽ ചികിത്സ അവസാനിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിർണ്ണായക നിരീക്ഷണം. ഇവിടെ ഗർഭിണിയായ സ്ത്രീയുടെ ഇച്ഛയാണ് പ്രധാനമെന്നും, ജനിക്കാനിരിക്കുന്ന കുഞ്ഞിൻ്റെ പരിഗണനയെക്കാൾ അതിന് മുൻഗണന നൽകണമെന്നും കോടതി പറഞ്ഞു. “ഗർഭിണിയായ സ്ത്രീക്ക് കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെങ്കിൽ ദത്തെടുക്കാൻ കൊടുക്കാം എന്നത് എളുപ്പമാണ്. എന്നാൽ, അത് ഗർഭം തുടരാൻ…

    Read More »
Back to top button
error: