Month: April 2026
-
Breaking News
ഇറാൻ അടുക്കുന്നില്ല; നേരിട്ടുള്ള ചർച്ചകൾ നടക്കില്ല; ഫോണിലൂടെയുള്ള അനുനയശ്രമങ്ങൾ തുടരുമെന്ന് ട്രംപ്; ആഗോള വിപണി അനിശ്ചിതത്വത്തിലേയ്ക്ക്
വാഷിംഗ്ടൺ: പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക സമാധാന ചർച്ച പാളിയതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ശക്തമായി. നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ ഏത് ദിശയിലേക്കാകും നീങ്ങുക എന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഫോണിലൂടെ അനുനയം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് തിരിച്ചടിയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രതിനിധികളുടെ വരവിന് മുമ്പ് തന്നെ മടങ്ങി. ഇതോടെ യുഎസ് പ്രതിനിധികളുടെ യാത്രയും ട്രംപ് റദ്ദാക്കി.എന്നാൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അമേരിക്കൻ പ്രതിനിധികൾ എത്തുന്നതിന് മുമ്പ് തന്നെ മടങ്ങിയതോടെ ചർച്ചകൾ തകര്ന്നു. പിന്നാലെ അമേരിക്കൻ പ്രതിനിധികളുടെ യാത്രയും റദ്ദാക്കി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയും നിർണായക എണ്ണ വിതരണ രാജ്യവും തമ്മിലുള്ള സംഘർഷം രണ്ടു മാസമായി തുടരുന്നത് ആഗോള സാമ്പത്തിക സാഹചര്യത്തെ…
Read More » -
Breaking News
എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായാമ നടത്തിയ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. ‘ഷോ തുടരട്ടെ’ എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. ‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും”- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റിൽ…
Read More » -
Breaking News
വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; ട്രംപിനെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി; ഒരാൾ അറസ്റ്റിൽ
വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രഹസ്യ സുരക്ഷാ സേന അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വൈറ്റ് ഹൗസ് റിപ്പോർട്ടർമാരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് രഹസ്യ സുരക്ഷാ സേനയുടെ വക്താവ് ആന്റണി ഗുഗ്ലിയൽമി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ, പ്രസിഡന്റിന്റെ നിർദേശപ്രകാരം അത്താഴ പരിപാടി പുനരാരംഭിച്ചു.ട്രംപ് വീണ്ടും പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതിന് അനുമതി നൽകിയില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Read More » -
Breaking News
അത്താഴ വിരുന്നിനിടെ ദുരൂഹമായ ശബ്ദം; ട്രംപിനെയും ഭാര്യയെയും ഹോട്ടലില്‍നിന്ന് അടിയന്തരമായി മാറ്റി രഹസ്യാന്വേഷണ വിഭാഗം; ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു
വാഷിംഗ്ടണ്‍: ഉച്ചത്തിലുള്ളതും തിരിച്ചറിയാന്‍ കഴിയാത്തതുമായ ശബ്ദത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ അത്താഴവിരുന്നില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ തിടുക്കത്തില്‍ പുറത്തെത്തിച്ചു. അത്താഴവിരുന്ന് നടന്നിരുന്ന ഹോട്ടല്‍ ബോള്‍റൂമിന് സമീപം ഉണ്ടായ ഉച്ചത്തിലുള്ള ബഹളത്തെയും ശബ്ദത്തെയും തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത മറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു. പങ്കെടുത്ത 2,600 പേരില്‍ പലരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചപ്പോള്‍ വെയിറ്റര്‍മാര്‍ ഡൈനിംഗ് ഹാളിന്റെ മുന്‍ഭാഗത്തേക്ക് ഓടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റേജില്‍ നിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പ്, ജനക്കൂട്ടത്തിനിടയിലെ എന്തിനോടോ മെലാനിയ ട്രംപ് പ്രതികരിക്കുന്നതായും അവരുടെ മുഖത്ത് ആശങ്കാകുലമായ ഭാവം ഉള്ളതായും സി-സ്പാനില്‍ നിന്നുള്ള ലൈവ് ഫീഡ് വ്യക്തമാക്കുന്നു. #DonaldTrump, #MelaniaTrump, #WhiteHouse, #BreakingNews, #SecurityAlert, #SecretService, #WorldNews, #USA, #TrumpNews, #CSPAN, #Reuters, #EmergencyEvacuation, #WashingtonDC, #InternationalNews, #LiveUpdate, #SecurityBreach, #WhiteHouseDinner, #TrumpAdministration, #GlobalPolitics, #LatestNews
Read More » -
Breaking News
അവര്‍ അയോഗ്യത നേരിടുമോ? കൂറുമാറിയ എഎപി എംപിമാര്‍ക്ക് എന്തു സംഭവിക്കും? കളമറിഞ്ഞ് കളിച്ച് ബിജെപിയുടെ ചാണക്യതന്ത്രം; തെലുങ്കുദേശം എംപിമാരുടെ ലയനം സൂചന; കാത്തിരിക്കുന്നത് നിയമയുദ്ധം
രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, രജീന്ദര്‍ ഗുപ്ത, സ്വാതി മാലിവാള്‍, വിക്രംജിത് സാഹ്നി എന്നിങ്ങനെ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ അയോഗ്യതാ ചര്‍ച്ചകളും സജീവം. ഈ നീക്കത്തോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗസംഖ്യ വെറും മൂന്നായി കുറഞ്ഞു. ഈ അംഗങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും ഉപരിസഭയ്ക്കും (രാജ്യസഭ) ഇനി എന്ത് സംഭവിക്കും? അയോഗ്യത നേരിടുമോ? ഏഴ് എംപിമാരും അയോഗ്യത നേരിടില്ലെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിലെ ചക്ഷു റോയ് പറയുന്നു. ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് നിയമസഭകളിലും അംഗങ്ങളുണ്ടെങ്കിലും, രാജ്യസഭാ ചെയര്‍മാന്‍ സഭയെ മാത്രമേ പരിഗണിക്കുകയുള്ളൂ. പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളും ബിജെപിയില്‍ ലയിച്ചതിനാല്‍, അവര്‍ ഇനി ബിജെപി അംഗങ്ങളായിരിക്കുമെന്നും അയോഗ്യത നേരിടേണ്ടി വരില്ലെന്നും ചെയര്‍മാന് പറയാന്‍ കഴിയും എന്ന് റോയ് പറഞ്ഞു. ‘വെങ്കയ്യ നായിഡു ചെയര്‍മാനായിരുന്നപ്പോള്‍, ടിഡിപിയിലെ സി.എം. രമേശും പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട്…
Read More » -
Breaking News
രോഗിയുമായി പാഞ്ഞ ആംബുലന്‍സില്‍ പെട്രോള്‍ തീര്‍ന്നു; ഇന്ധനം നല്‍കാതെ പമ്പ് മാനേജര്‍; ദാരുണാന്ത്യം
ആംബുലന്‍സിന് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ രോഗി മരിച്ച സംഭവത്തില്‍ കേസ്. ഉത്തര്‍പ്രദേശിലെ തെംഗ്രാഹിയിലാണ് സംഭവം. മെസേഴ്സ് ഭൂഷൺ സർവീസ് സ്റ്റേഷൻ മാനേജർ അശോക് കുമാർ ഭാരതിക്കെതിരെ അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. ഏപ്രില്‍ 22ന് രാത്രി ഒമ്പതരയോടെയാണ് പെട്രോള്‍ തീര്‍ന്ന അവസ്ഥയില്‍ ആംബുലന്‍സ് ഈ പമ്പില്‍ എത്തുന്നത്. പാണ്ഡേപൂർ സ്വദേശിയായ 50കാരന്‍ ഛത്ത് ശർമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അന്നുരാതി ശര്‍മയ്ക്ക് ഗുരുതരമായ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണ് കുടുംബം സ്വകാര്യ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് തിരിച്ചത്. ഏകദേശം 15മിനിറ്റിലേറെ ആംബുലന്‍സ് ഡ്രൈവറും കുടുംബവും ഇന്ധനം ആവശ്യപ്പെട്ട് പമ്പില്‍ നിന്നതായും എന്നാൽ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഇന്ധനം നൽകാൻ മാനേജര്‍ തയാറായില്ലെന്നുമാണ് പരാതി. സപ്ലൈ ഇൻസ്പെക്ടർ ഇന്ദ്രേഷ് കുമാർ തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. അതേസമയം ജില്ലാ മജിസ്‌ട്രേറ്റ് മംഗള്‍ പ്രസാദ് സിങ്ങിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പമ്പിൽ ആവശ്യത്തിന് പെട്രോളും ഡീസലും…
Read More » -
Breaking News
കാശ്മീരിലുണ്ടായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: ജയസൂര്യ നായകനായി, രതീഷ് വേഗയുടെ സംവിധാനത്തിൽ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ഒരു ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷൻ ത്രാളിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ‘ഓപ്പറേഷൻ ത്രാൾ’, മലയാള സിനിമയുടെ പാൻ- ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടായി വിലയിരുത്തപ്പെടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ തന്നെ ദേശീയതലത്തിൽ…
Read More » -
Breaking News
‘ഞാൻ ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിലേയ്ക്ക് പൊട്ടി വീണയാളല്ല; പാർട്ടിക്കെതിരെ ഒ
കൊച്ചി: താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ലെന്ന രമേശ് ചെന്നിത്തല. . കൊച്ചിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ചരിത്രം പരാമർശിച്ചത്. ചടങ്ങിലുണ്ടായിരുന്ന വി.എം.സുധീരൻ ചെന്നിത്തലയുടെ ഭരണമികവിനെ പുകഴ്ത്തുകയുണ്ടായി. അതിനു പിന്നാലെയാണ് ചെന്നിത്തല കെഎസ്‌യു രൂപീകരിച്ചതിന്റെ അടക്കമുള്ള ചരിത്രം പറഞ്ഞത്. ഇന്ന് സോഷ്യൽ മീഡയയിൽ എഴുതിയാൽ ആരും നേതാവാകുമെന്ന പരിഹാസവും ചെന്നിത്തല നടത്തി. ‘എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായത്. ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല. ഒത്തിരി ഒത്തിരി പ്രയാസങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളർന്നുവന്ന നേതൃനിരകളാണ് ഞങ്ങളൊക്കെയും. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകും. അന്ന് കഷ്ടപ്പെട്ട് സൈക്കിളിൽ യാത്ര ചെയ്താണ് കെഎസ്‌യു രൂപീകരിച്ചത്. അടിക്കൊണ്ട് തലപൊട്ടി ചോര വന്നിട്ടുണ്ട്.’ രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന ആളാണ് താൻ. സ്ഥാനങ്ങൾ വരികയും പോകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ടല്ല താന്റെ രാഷ്ട്രീയ ചരിത്രം പങ്കുവച്ചതെന്ന് പരിപാടിക്ക് ശേഷം…
Read More » -
Breaking News
പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം ചെക്കൻ തൂക്കിയത് നാല് സിക്സറുകൾ… 15 ബോളിൽ വീണ്ടും സൂര്യവംശിക്ക് അർദ്ധ സെഞ്ചുറി
ജയ്പൂർ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ കളിയിലെ 47 റൺസിന്റെ തോൽവി ആരുമറന്നാലും ആ 15 കാരൻ മറന്നിട്ടില്ല. പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം നാല് സിക്സറുകളാണ് സൂര്യവംശി പറത്തിയത് അതും അടുപ്പിച്ചുള്ള നാല് ബോളുകളിൽ. രണ്ടാം ഓവറിൽ പാറ്റ് കമ്മിൻസിനേയും താരം അതിർത്തി കടത്തി. പിന്നാലെ 15 ബോളിൽ വീണ്ടും താരം അർദ്ധ സെഞ്ചുറി തൂക്കി. 7 സിക്സും ഒരു ഫോറുമടക്കമാണ് താരത്തിന്റെ ഫിഫ്റ്റി. അതേസമയം 10 റൺസെടുത്ത ജയ്സ്വാൾ മല്ലിങ്കയുടെ ബോളിൽ ക്ലാസനു ക്യാച്ച് നൽകി പുറത്തായി. അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുമ്മി. ഹൈദരാബാദിൻറെ നായകസ്ഥാനത്ത് പാറ്റ് കമിൻസ് തിരിച്ചെത്തിയപ്പോൾ ഓപ്പണർ ട്രാവിസ് ഹെഡും പേസർ ദിൽഷൻ മധുശങ്കയും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. ഹർഷ് ദുബെക്ക് പകരം പ്രഫുൽ ഹിംഗെയും ഹൈദരാബാദ് ടീമിലെത്തി. പോയിൻറ് പട്ടികയിൽ രാജസ്ഥാൻ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. ജയിച്ചാൽ രാജസ്ഥാന് ആർസിബിയെ…
Read More »
