Month: April 2026

  • Breaking News

    സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

    ചവറ (കൊല്ലം) : സ്വർണ്ണ വില വർദ്ധിച്ചതോടെ കള്ളന്മാരെ പേ‍ടിച്ചു പാഠപുസ്തകത്തിൽ‍ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ പിന്നെയെത്തിയത് ആക്രിക്കടയിൽ. പഴയ പുസ്തകങ്ങൾ വിറ്റതിനൊപ്പം സ്വർണ്ണവും ആ കൂടെയായി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് ആക്രിക്കാർ വന്നുപോയതിന്റെ മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്‌ഷനിൽ എ.നിസാറിന്റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്. 23ന് രാവിലെ വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തിൽ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്. ഉടൻ കടയിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉൾപ്പെടെ സാധനങ്ങൾ മറ്റ് ആക്രികൾക്കൊപ്പം മാറ്റിയിരുന്നു. വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തിൽ വൈകിട്ടു വരെ നടത്തിയ തിരച്ചിലിൽ പെട്ടിയിൽനിന്നു പുറത്തുവീണ…

    Read More »
  • Breaking News

    ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

    നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വ്‌ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം പ്രതി പാറശ്ശാല പോലീസ് കസ്റ്റഡിയിൽ. 9 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് മക്കളില്ല. പിഎസ്സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതക കാരണം വ്യക്തമല്ല.

    Read More »
  • Breaking News

    ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

    അബുദാബി: ഇറാനും മേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയാകുന്നത് എളുപ്പമല്ലെന്നും തകർന്ന വിശ്വാസം വീണ്ടെടുക്കാൻ ദീർഘകാലം വേണ്ടിവരുമെന്നും യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും രണ്ടായേ കാണാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഏഴ് ആഴ്ച നീണ്ടുനിന്ന സംഘർഷത്തിൽ യുഎഇ നേരിട്ട കനത്ത നാശനഷ്ടങ്ങളുടെ കണക്കുകളും അദ്ദേഹം ആദ്യമായി പുറത്തുവിട്ടു. സംഘർഷ കാലയളവിൽ ഇറാന്‍റെ ഭാഗത്ത് നിന്ന് ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഇതിൽ 90 ശതമാനവും ജനവാസ മേഖലകളെയും ഊർജ്ജ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചത്. സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്‍റെ വാദം അദ്ദേഹം തള്ളി. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം 537 ബാലിസ്റ്റിക് മിസൈലുകളും, 26 ക്രൂയിസ് മിസൈലുകളും, 2,256 ഡ്രോണുകളും വെടിവെച്ചിട്ടു. ആക്രമണങ്ങളിൽ രണ്ട് യുഎഇ പൗരന്മാരും, ഒരു മൊറോക്കൻ കരാറുകാരനും ഉൾപ്പെടെ…

    Read More »
  • Breaking News

    അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

    ഇസ്ലാമാബാദ്: സമാധാനചർച്ചയ്ക്കായി ശനിയാഴ്ച യു.എസ്. പ്രതിനിധികൾ എത്തുംമുൻപേ പാകിസ്താൻസന്ദർശനം അവസാനിപ്പിച്ച് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഇസ്ലാമാബാദിലേക്ക് തന്നെ തിരിച്ചെത്തുന്നു. റഷ്യയിലേക്ക് പോകുന്നതിന് മുമ്പായി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ അരാഗ്ചിക്കൊപ്പം പാകിസ്താനിലെത്തിയിരുന്ന സംഘത്തിലെ ഒരു വിഭാഗം പ്രതിനിധികൾ ഇറാനിലേക്ക് മടങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശം തേടിയാണ് ഇവർ ടെഹ്‌റാനിലേക്ക് പോയതെന്നും അതേസമയം ഇറാൻ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു.എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ആദ്യം അരാഗ്ചി, മധ്യസ്ഥരാജ്യമായ പാകിസ്താനിലെത്തിയത്. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വംനൽകുന്ന സേനാമേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെടിനിർത്തൽകാര്യത്തിലെ ഇറാന്റെ നിലപാട് പാകിസ്താനോട് അദ്ദേഹം വശദീകരിച്ചു. ഇറാൻ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടെന്ന് പാക്മന്ത്രി ദർ അറിയിച്ചു. യു.എസ്. പ്രസിഡന്റ്…

    Read More »
  • Movie

    കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പനോരമ സ്റ്റുഡിയോസ് ചിത്രം ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്, ഓഗസ്റ്റ് 7-ന് ചിത്രം തീയേറ്ററുകളിൽ

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രവുമാണ് ‘ഉന്മാദം’. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും. വൈകാരികമായ ആഴമുള്ള കഥാപാത്രങ്ങളും സൂക്ഷ്മമായ അഭിനയശൈലിയും കൊണ്ട് ശ്രദ്ധേയരായ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഈ ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർദ്ധിക്കുകയും, യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ്…

    Read More »
  • Breaking News

    ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണം ശക്തമാക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഇത്തരവ്

    ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ സൈന്യത്തിന് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ലെബനനുമായുള്ള വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടിയതിന് മൂന്നാം ദിവസമാണ് നെതന്യാഹുവിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയം. ശനിയാഴ്ച തെക്കൻ ലെബനനിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്രായേലി നിർദ്ദേശപ്രകാരം പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ഇരുപക്ഷവും തമ്മിൽ അതിർത്തി കടന്ന് നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ വഷളാക്കിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ, നബതിഹ് ജില്ലയിലെ യോഹ്മോർ അൽ-ഷഖീഫ് പട്ടണത്തിൽ ഒരു ട്രക്കിനും മോട്ടോർ സൈക്കിളിനും നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ഏജൻസി-ഫ്രാൻസ്-പ്രസ് റിപ്പോർട്ട് ചെയ്തു. ബിന്ത് ജബീൽ ജില്ലയിലെ സഫാദ് അൽ-ബത്തിഖ് പട്ടണത്തിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച, ആയുധങ്ങൾ നിറച്ച വാഹനം ഓടിച്ച മൂന്ന് ഹിസ്ബുള്ള അംഗങ്ങളെയും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച…

    Read More »
  • Breaking News

    ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച

    വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം പങ്കെടുത്ത വിരുന്നിൽ വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പരിപാടിക്ക് മുമ്പായി നടത്തിയ പ്രസ്താവന വൈറലാകുന്നു. അത്താഴ വിരുന്നിന്റെ വേദിയിൽവെച്ച് തന്നെ ഈ മുറിയിൽ ചില വെടിയൊച്ചകൾ മുഴങ്ങുമെന്ന് ട്രംപിനെ കുറിച്ച് ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെയായിരുന്നു ആക്രമണം. പരിപാടിയിൽ ട്രംപിന് പ്രസംഗിക്കാൻ താൻ എഴുതി നൽകിയ ചില കാര്യങ്ങളെ കുറിച്ചായിരുന്നു കരോലിൻ ലെവിറ്റ് അഭിമുഖത്തിൽ പറഞ്ഞത്. ‘അദ്ദേഹം ഒരു ഗർജനത്തിന് തയ്യാറാണ്. ഇന്നത്തെ ഈ പ്രസംഗം ക്ലാസിക് ഡൊണാൾഡ് ജെ. ട്രംപിന്റേതായിരിക്കും. അത് രസകരമായിരിക്കും, വിനോദകരമായിരിക്കും. ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ ഉണ്ടാകും. അതിനാൽ എല്ലാവരും കേൾക്കണം, അത് വളരെ മികച്ചതായിരിക്കും’ ലെവിറ്റ് പരിപാടിക്കു മുമ്പായി പറഞ്ഞു. അത് പൂർണ്ണമായും നിങ്ങൾ എഴുതി നൽകിയതാണോ എന്ന് ഫോക്‌സ് ന്യൂസ് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, അതിന്റെ ക്രെഡിറ്റ് തനിക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തന്റെ…

    Read More »
  • Movie

    കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു”

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഷറഫുദീൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിക്കുന്ന ചിത്രം, പ്രണയം, കോമഡി, ഫാമിലി ഇമോഷൻ എന്നിവ കോർത്തിണക്കിയാണ് കഥ പറയുന്നത്. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം ഇപ്പൊൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഓരോ ദിവസവും ജനത്തിരക്ക് ഏറി വരുന്ന ചിത്രം, ഷറഫുദ്ദീന് മറ്റൊരു ഹിറ്റ് കൂടി സമ്മാനിക്കുകയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്ന ചിത്രം, ഒരു കംപ്ലീറ്റ്…

    Read More »
  • Breaking News

    ഡൽഹിയിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, ആറ് പേർക്ക് പരിക്ക്

    ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക്.അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും റൺവേയിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. സൂറിച്ചിലേക്ക് പോകാനുയർന്ന വിമാനത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 ന് എയർബസ് എ330 വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ ഒരു എഞ്ചിനിന്റെ എഞ്ചിൻ തകരാറിലാവുകയും തീപിടിത്തമുണ്ടാകുകയും ചെയ്യുകയായിരുന്നു. 228 യാത്രക്കാരും നാല് പിഞ്ചുകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് സ്വിസ് എയർലൈന്റെ പ്രസ്താവനയിൽ പറയുന്നു, “പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം, ഇന്ത്യയിലെ പ്രാദേശിക സമയം പുലർച്ചെ ഒരു മണിക്ക് ശേഷം, ഒരു എഞ്ചിനിൽ ഒരു തകരാർ സംഭവിച്ചു.അപകടാവസ്ഥാ ജീവനക്കാർ പറന്നുയരാൻ വിസമ്മതിച്ചു, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുൻകരുതലായി വിമാനം ഒഴിപ്പിക്കാൻ തീരുമാനിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ട്, ജീവനക്കാർക്ക് പരിക്കില്ല,” എയർലൈൻ അറിയിച്ചു. അപകടസാധ്യത തിരിച്ചറിഞ്ഞ് അതിവേ​ഗ നടപടി സ്വീകരിച്ചത് വലിയ ദുരന്തം ഒഴിവാക്കി.…

    Read More »
  • Breaking News

    കത്തുന്ന വെയിൽ: മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    തൊടുപുഴ ∙ കനത്ത ചൂടിൽ മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്. അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി. കനത്ത ചൂടിൽ ആശ്വാസം തേടി മൂന്നാറിലെത്തുന്നവർ ഇത്തവണ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയിൽ കൊള്ളരുത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുത്. ഇത് സംബന്ധിച്ച നിർദേശം ലംഘിക്കുന്ന തോട്ടം മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. സൂചിക 11ലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

    Read More »
Back to top button
error: