Month: April 2026

  • Breaking News

    ആണവ ചർച്ച പിന്നീട് നടത്താം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദേശം മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇപ്പോഴുള്ള അമേരിക്ക- ഇറാൻ സംഘർഷത്തിനിടെ ഇറാൻ കൈക്കൊണ്ട ഈ നിർദേശേ നയതന്ത്രപരമായി നിർണായകമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചത്. മാത്രമല്ല ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ axios റിപ്പോർട്ട് ചെയ്യുന്നു. പുതിയ വിവരങ്ങൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതും സംഘർഷം കുറയ്ക്കുന്നതിനുള്ള ആദ്യഘട്ട നീക്കമായിരിക്കും. ഇത് ഘട്ടംഘട്ടമായ നയതന്ത്ര സമീപനത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്. അതേസമയം ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം വിളിക്കാനിരിക്കുകയാണ്. ഈ യോഗം ഇറാന്റെ നിർദേശത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.…

    Read More »
  • Breaking News

    നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്, നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും….ഇതാണ് മോദിയുടെ ഉറപ്പ്

    കൊൽക്കത്ത: ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം ഓർമിപ്പിച്ച് ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയു‌ടെ പ്രചാരണം. നേതാജിയുടെ ആഹ്വാനം കേട്ട് രാജ്യം എല്ലാം നൽകി. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും. ബംഗാളിലെ മതുവ മേഖലയിൽ വോട്ടഭ്യർത്ഥിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ബം​ഗാളിൽ ‘തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ’നിന്ന് സ്വാതന്ത്ര്യം നേടിത്തരാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബുധനാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുമ്പുള്ള പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രി. തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ നിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തലിൽനിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെ ചെയ്യുന്ന പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്മയിൽ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന്…

    Read More »
  • Breaking News

    ലക്ഷ്യം ട്രംപ് തന്നെയാകാമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍; ഇറാന്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളിയാണോ എന്നു പരിശോധിക്കും; സീക്രട്ട് സര്‍വീസിന്റെ വീഴ്ചകള്‍ പുറത്ത്; ലോകത്ത് ഒരു പ്രസിഡന്റും നേരിടാത്തത്ര വധശ്രമങ്ങള്‍; പിന്നില്‍ ആരൊക്കെ?

    വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിന് കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്ത പ്രതിയുടെ ലക്ഷ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ആയിരിക്കാനാണ് സാധ്യതയെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തില്‍ വെച്ച് ഒരു സീക്രട്ട് സര്‍വീസ് ഏജന്റിന് നേരെ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും ഡിന്നര്‍ ചടങ്ങില്‍നിന്ന് ഉടനടി മാറ്റി. ‘ഭരണകൂടത്തില്‍ ജോലി ചെയ്യുന്നവരെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്, അതില്‍ പ്രസിഡന്റും ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്’- എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ ബ്ലാഞ്ച് പറഞ്ഞു. പ്രതി ലോസ് ഏഞ്ചല്‍സില്‍ നിന്ന് ചിക്കാഗോ വഴിയായിരിക്കാം വാഷിംഗ്ടണില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, തോക്ക് ഉപയോഗിക്കല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി…

    Read More »
  • Breaking News

    ഇറാന്‍ തകര്‍ന്നപ്പോള്‍ ഹിസ്ബുള്ളയുടെയും ഹൂത്തികളുടെയും നിയന്ത്രണം ഉത്തര കൊറിയയിലേക്ക്? ഇറാന്റെ എല്ലാ ആയുധങ്ങളുടെയും ബ്ലൂപ്രിന്റ് കിം ജോങ് ഉന്നിന്റെ ശേഖരത്തില്‍നിന്ന്; തീവ്രവാദികള്‍ ആണവായുധ രാജ്യത്തിന്റെ തണലിലേക്ക്; മിസൈല്‍ പരീക്ഷണത്തില്‍ ദ്വീപ് തകര്‍ത്തത് ഇസ്രയേലിനുള്ള മുന്നറിയിപ്പ്

    ടെല്‍അവീവ്: ഇസ്രായേലിന്റെ കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ നതാന്‍സ് (Natanz), ഫോര്‍ഡോ (Fordow), ഇസ്ഫഹാന്‍ (Isfahan) എന്നിവിടങ്ങളിലെ ഇറാന്റെ ആണവനിലയങ്ങളെ തകര്‍ത്ത് തരിപ്പണമാക്കി. ഖമേനിയുടെ ഭരണകൂടം അതിന്റെ തന്നെ ഭാരത്താല്‍ തകര്‍ന്നു വീണു. ഹിസ്ബുള്ളയുടെ ബെക്കാ വാലിയിലെ ബങ്കറുകള്‍ തകര്‍ന്നു. സനായിലെ ഹൂതി സങ്കേതങ്ങള്‍ നിശബ്ദമായി. ടെഹ്റാന്‍ കെട്ടിപ്പടുത്ത പ്രോക്‌സി സാമ്രാജ്യം ശിഥിലമായി. ഇസ്രയേല്‍ തന്ത്രപരമായ വിജയം ഉറപ്പാക്കി. പക്ഷേ, ഇസ്രായേല്‍ ആഗോളതലത്തില്‍ പ്രശംസ ഏറ്റുവാങ്ങിയപ്പോള്‍ ഇറാന്റെ പ്രോക്‌സി ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കിയത് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നും! ഏപ്രില്‍ 19-ന് പ്യോങ്യാങ് 2026-ലെ ഏഴാമത്തെ മിസൈല്‍ പരീക്ഷണം നടത്തി. അഞ്ച് ഹ്വാസോങ്-11 ആര്‍എ (Hwasong-11 Ra) ബാലിസ്റ്റിക് മിസൈലുകള്‍ ഒരു ദ്വീപിനെ തകര്‍ക്കുന്നതിനു കിം നേരിട്ട് മേല്‍നോട്ടം വഹിച്ചു. ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ 13 ഹെക്ടറിലായി നൂറുകണക്കിന് ഉപയുദ്ധോപകരണങ്ങള്‍ (submunitions) വിതറുന്നു. ഇത് അയണ്‍ ഡോമിന്റെ പ്രതിരോധത്തെ പരാജയപ്പെടുത്തുന്നു. ഉത്തരകൊറിയ ഇസ്രയേലിന്റെ യുദ്ധം പഠിക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്തു. റഷ്യന്‍ നിര്‍മ്മിത…

    Read More »
  • Breaking News

    കെ.എല്‍. രാഹുല്‍: ക്രീസിലായിരിക്കുമ്പോള്‍ തന്നെ 100 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത താരം; ‘രോഹന്‍’ പിതാവിന്റെ ഓര്‍മപ്പിശകിലൂടെ ‘രാഹുല്‍’ ആയി; തെറ്റിവീണ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂല്യമേറിയ ബ്രാന്‍ഡ്

    അദ്ദേഹത്തിന്റെ പിതാവിന് ‘രോഹന്‍’ എന്ന് പേരിടാനായിരുന്നു ആഗ്രഹം. സൂറത്ത്കല്‍ NITK യിലെ സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസറായ ഡോ. കെ.എന്‍. ലോകേഷ് സുനില്‍ ഗവാസ്‌കറുടെ കടുത്ത ആരാധകനായിരുന്നു. ഗവാസ്‌കറുടെ മകന്റെ പേര് രോഹന്‍ എന്നായിരുന്നു. അതായിരുന്നു നിശ്ചയിച്ച പേര്. എന്നാല്‍ ആശുപത്രിയിലെ തിരക്കിനിടയില്‍ ഡോ. ലോകേഷിന്റെ ഓര്‍മ്മയില്‍ ഒരു പിശക് പറ്റി. ഗവാസ്‌കറുടെ മകന്റെ പേര് ‘രാഹുല്‍’ എന്നാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. കണ്ണൂര്‍ ലോകേഷ് രാഹുല്‍. പിതാവിന്റെ ഒരു ചെറിയ ഓര്‍മ്മപ്പിശകില്‍ നിന്ന് പിറന്ന ആ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഈ കഥ ആര്‍ക്കും കെട്ടിച്ചമയ്ക്കാനാവില്ല. മറ്റൊരാള്‍ക്ക് വേണ്ടി വിടവുകള്‍ നികത്തുന്നതിനും ടീം നല്‍കുന്ന ഏത് റോളിലും ഒതുങ്ങിക്കൂടുന്നതിനുമായി കരിയര്‍ മാറ്റിവെച്ച ഒരാളുടെ ജീവിതം തന്നെ ഒരു ‘തിരുത്തപ്പെടാത്ത തിരുത്തലില്‍’ നിന്നാണ് ആരംഭിച്ചത്.   അച്ചടക്കം നിര്‍ബന്ധമായ ക്യാമ്പസ് മംഗലാപുരത്തെ സൂറത്ത്കല്‍ എന്‍ഐടികെ ക്യാമ്പസില്‍ വളര്‍ന്ന രാഹുലിന്,…

    Read More »
  • Breaking News

    ഇറാന്റെ ആക്രമണങ്ങള്‍ ചെറുക്കാന്‍ അയണ്‍ഡോമും സൈനികരെയും യുഎഇയ്ക്ക് വിട്ടുകൊടുത്ത് നെതന്യാഹു; യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്നു കണ്ണു തുറപ്പിച്ച നിമിഷമെന്ന് യുഎഇ; നടപടി യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍; അറബ്- ഇസ്രയേല്‍ സൗഹൃദം പുതിയ തലത്തില്‍

    ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ ആരംഭത്തില്‍തന്നെ അയണ്‍ഡോം വ്യോമപ്രതിരോധ സംവിധാനങ്ങളും സൈനികരെയും ഇസ്രയേല്‍ യുഎഇക്കു വിട്ടുനല്‍കിയിരുന്നെന്നു വെളിപ്പെടുത്തല്‍. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ സഹകരണം യുദ്ധകാലത്ത് പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നത്. യുദ്ധസമയത്ത് അയണ്‍ ഡോം സംവിധാനം വിന്യസിച്ച കാര്യം ഇതിനുമുമ്പ് പരസ്യമാക്കിയിരുന്നില്ല. യുദ്ധം തുടങ്ങിയത് മുതല്‍, മേഖലയിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഇറാന്‍ ലക്ഷ്യംവച്ചതും യുഎഇയെയാണ്. എമിറാത്തി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇറാന്‍ ഏകദേശം 550 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും 2,200-ലധികം ഡ്രോണുകളും യുഎഇക്ക് നേരെ പ്രയോഗിച്ചു. മിക്ക മിസൈലുകളും ഡ്രോണുകളും തടഞ്ഞുനിര്‍ത്തിയെങ്കിലും, ചിലത് രാജ്യത്തെ സൈനിക- ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചു. യുഎഇ നേരിട്ട ശക്തമായ ആക്രമണങ്ങളാണ് ഇസ്രയേലില്‍നിന്ന് സഹായം തേടാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു. എമിറാത്തി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി…

    Read More »
  • Movie

    ഉയിർ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.

    എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ ഇരുപത്തിയാറ് ഞായറാഴ്ച്ച നടന്നു. യുവ നായകൻ റോഷൻ മാതൃവിൻ്റെ വലിയ ക്ലോസപ്പ് ലുക്കും ; ബൈജു സന്തോഷ്, ശ്രുതി മേനോൻ അടക്കമുള്ള അഭിനേതാക്കളും റോഷനോടൊപ്പം പോസ്റ്ററിലുണ്ട്. . വിശാലമായ റോഡിൽക്കൂടി പാഞ്ഞുവരുന്ന ഏതാനം ബൈക്കുകളും പശ്ചാത്തലത്തിൽ കാണാം .പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉത്ക്ക ണ്ഠയും ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഈ പോസ്റ്ററിനു ലഭിച്ചു വരുന്നത്. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോനാണ് . വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് & ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ…

    Read More »
  • Breaking News

    ​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

    ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ബിഗ് പിച്ചർ’ എന്ന പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമ നിർമ്മാണത്തിന്റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. 15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമ്മിക്കുന്നതാണ് പ്രത്യേകത. രാജ്യത്തുടനീളം നിന്നുള്ള കഥകളും ഓഡിഷനുകളും സംഗീതവും ഉൾക്കൊള്ളുന്ന “സ്റ്റാർബോർഡ്”യും മികച്ചവരെ തിരഞ്ഞെടുത്ത് സിനിമയുടെ രൂപരേഖ തയ്യാറാക്കുന്ന “മദർബോർഡ്”യും ഷോയുടെ പ്രധാന ഘടകങ്ങളാണ്. സിനിമയെ വിലയിരുത്തുന്ന പ്രേക്ഷകർക്ക് അതിന്റെ യഥാർത്ഥ പ്രക്രിയ അനുഭവിക്കാൻ അവസരം നൽകുകയാണ് ‘ബിഗ് പിച്ചറെന്ന് ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റിന്റെ പ്രൊഡ്യൂസർ ആർ.എ.വി പറഞ്ഞു. മലയാളം പതിപ്പ് അവതരിപ്പിക്കുന്നത് നടൻ ഇന്ദ്രജിത് സുകുമാരനാണ്​. njതാൽപര്യമുള്ളവർക്ക് www.bigpitchure.in വഴിയോ മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. ഓഡിഷനുകൾ ഏപ്രിൽ 30 മുതൽ കൊച്ചിയിലെ ഒബറോൺ മാളിൽ ആരംഭിക്കും.

    Read More »
  • Movie

    “മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

    സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി,അനഘ,റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം “മിസ്റ്റർ എക്സ്” തിയേറ്ററുകളിലെത്തി. മലയാളത്തിന്റെ മഞ്ജു വാര്യരുടെ തീപാറുന്ന ആക്ഷൻ സീക്വൻസുകളും ആര്യ- ശരത്കുമാർ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ താരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനവും പ്രേക്ഷകർക്ക് മികച്ച ഒരു തീയേറ്ററിക്കൽ എക്സ്പീരിയൻസ് ആണ് നൽകുന്നത്. മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ “എഫ്.ഐ.ആറി”നു ശേഷം മനു ആനന്ദ് ഒരുക്കിയ ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ,ഹോസൂർ,ചെന്നൈ,മൈസൂർ,തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ…

    Read More »
  • Breaking News

    കൂറുമാറ്റ നിരോധന നിയമ ലംഘനം, ബിജെപിയ്ക്ക് പോയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി; രാജ്യസഭാധ്യക്ഷന് കത്ത് നല്കി

    ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, അടിസ്ഥാന തത്വങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വ്യതിചലിക്കുകയാണെന്ന് പാർട്ടിവിട്ട എംപിമാർ ആരോപിച്ചിരുന്നു. അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയർത്തുന്നവാദം. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽതന്നെ അയോഗ്യത ബാധകമാകില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, മുതിർന്ന…

    Read More »
Back to top button
error: