Month: April 2026
-
Breaking News
വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം!! ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? എന്തൊരു താരമാണ്? സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല അവന്, വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരം… പാക് ക്രിക്കറ്റ് നിരീക്ഷകൻ
ലഹോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് സൂര്യവംശി തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ വിചിത്ര കണ്ടുപിടിത്തവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാൻ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമൻ ഒരു ചർച്ചയ്ക്കിടെ തമാശ രൂപേണ പ്രതികരിച്ചു. വെറുമൊരു തമാശയ്ക്കാണ് പാക്ക് ക്രിക്കറ്റ് നിരീക്ഷകൻ പ്രതികരിച്ചതെങ്കിലും ഇതു സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണു വഴിയൊരുക്കിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സെഞ്ചറി നേടിയതിനു പിന്നാലെയായിരുന്നു നൗമാൻ നിയാസിന്റെ പ്രതികരണമെത്തിയത്. ഐപിഎൽ ഈ സീസണിൽ ഇതുവരെ ഒരു സെഞ്ചുറിയടക്കം 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതാണ്. നൗമാൻ നിയാസിന്റെ പ്രതികരണമിങ്ങനെ- ‘‘ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകൾ താരങ്ങൾക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസാകുമ്പോൾ ശരീരത്തിൽ മസിലുകളെല്ലാം…
Read More » -
Breaking News
കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു, കുട്ടി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്
കാസർകോട്: ചൂട് കനത്തതോടെ സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നത് ദിനം പ്രതി വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. വീട്ടിൽ കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെൺകുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ ഉടൻതന്നെ പരിയാരം ഗവ മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി . കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. അതേസമയം വിവിധ ജില്ലകളിലായി 8 പേർക്കാണ് ഇന്ന് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈൽ വിരിച്ച കോൺക്രീറ്റ് വീടിനകത്ത് എങ്ങിനെ പാമ്പുകൾ എത്തി എന്ന് വ്യക്തമല്ല. അതുപോലെ കണ്ണൂർ കക്കാട് ഫ്ലാറ്റിനടിയിൽ…
Read More » -
Breaking News
2005… ലീഡറും അനുയായികളും പാർട്ടി വിട്ട് DIC രൂപീകരിച്ച കാലം, പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നു തരിപ്പണമായി… അന്ന് പാർട്ടിയെ പുനരുദ്ധരിക്കേണ്ട ചുമതല സോണിയ ഗാന്ധിയേൽപ്പിച്ചത് ചെന്നിത്തലയെ!! പിന്നീട് മൂന്നു കൊല്ലം കൊണ്ട് കേരളം കണ്ടത് വൻ തിരിച്ചുവരവ് നടത്തിയ പാർട്ടിയെ
കേരളത്തിൽ കോൺഗ്രസ് പാർട്ടി നേരിട്ട ഏറ്റവും നിർണായകമായ പ്രതിസന്ധി എന്നത് 2005 ൽ ലീഡർ കെ കരുണാകരനും അനുയായികളും പാർട്ടി വിട്ട് DIC രൂപീകരിച്ചതാണ്. അതിനു മുമ്പ് ദേശീയ തലത്തിലെ പിളർപ്പുകളുടെ ഭാഗമായി ആന്റണി ഒക്കെ സിപിഎം മുന്നണിയിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള മുറിവ് പാർട്ടിക്ക് അതിനു മുമ്പുണ്ടായിരുന്നില്ല. ഗ്രൂപ്പ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് കെ മുരളീധരൻ KPCC പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിസഭയിലേക്ക് വരികയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്നും പരാജയപ്പെടതോടെ മന്ത്രി സ്ഥാനം രാജിവച്ച് നാണം കെടേണ്ടിയും വന്നിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഉറച്ച് സീറ്റിൽ പാർലമെന്റിലേക്ക് മത്സരിച്ച കരുണാകരന്റെ മകൾ പത്മജയും പരാജയപ്പെട്ടിരുന്നു. അതോടെ കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാഗമാണ് ഈ തോൽവികളെന്ന് വ്യഖ്യാനിക്കപ്പെടുകയും നിരന്തര കലഹങ്ങൾ ഒടുവിൽ കരുണാകരൻ പുതിയ പാർട്ടി ഉണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തകർന്നടിയുകയും ചെയ്തു. സോണിയാഗാന്ധി രമേഷ്…
Read More » -
Breaking News
ഫ്ലാറ്റിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്
കണ്ണൂർ: കണ്ണൂർ കക്കാട് ഫ്ലാറ്റിനടിയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ലൈറ്റിൻ്റെ ഉൾഭാഗത്താണ് മൂർഖൻ കയറിയത്. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. പിന്നീട് റസ്ക്യൂവർ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. അതേസമയം കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന തലയിണ ഉറയ്ക്കുള്ളിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു. ഇതിനിടെ, പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ…
Read More » -
Breaking News
പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി
പ്രണയം നടിച്ച് പണം തട്ടിയെടുത്തതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായിപ്രവാസി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ചാണ് പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പോലീസിന് അഭിഭാഷകൻ മുഖേന യുവതി പരാതി നൽകി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പരാതിയിൽ യുവതി പറയുന്നു. തന്നെ പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വൻ തുക നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കമാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Read More » -
Breaking News
പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം? പവർക്കട്ട് ഒരു യാഥാർഥ്യം!! ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ആ തീരുമാനം എല്ലാവരും അംഗീകരിക്കും- സണ്ണി ജോസഫ്
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും രമേശ് ചെന്നിത്തലയെക്കുറിച്ച് വിശദമാക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യവും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതുപോലെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങൾക്ക് അനുഭവം ഉണ്ടെന്നും സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം എന്നും സണ്ണി ജോസഫ് ചോദിച്ചു. ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുതിർന്ന നേതാവ് വിഎം സുധീരനും പ്രതികരിച്ചു. ജനം പൊതു തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും കോൺഗ്രസിന് എല്ലാവരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും വിഎം സുധീരൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിന് രീതിയുണ്ട്. തക്ക സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. എംഎൽഎമാരിൽ…
Read More » -
Breaking News
സംസ്ഥാനത്ത് ഇനി മുതൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം!! 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം, വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ല, സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും- കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന തീരുമാനത്തിൽ മാറ്റം, സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ ചൂട് അതികഠിനമായി അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് ഇനി പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറ് മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതൽ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ…
Read More » -
Breaking News
മാത്യു അച്ചാടൻ അന്തരിച്ചു, നിലച്ചത് 10 വർഷം മുൻപ് കേരളത്തിൽ ആദ്യമായി വ്യോമമാർഗം ഹൃദയമെത്തിച്ച് ജീവൻ തിരിച്ചുപിടിച്ച ഹൃദയം!! മരണം ഹൃഹയാഘാതത്തെ തുടർന്ന്
തൃശൂർ: പത്തുവർഷം മുൻപ് ആദ്യമായി വ്യോമമാർഗമെത്തിച്ച് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടൻ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തുവർഷം മുൻപ് 2015 ജൂലൈ 24-നാണ് ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന് ഹൃദയം മാറ്റിവെച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അച്ചാടന് 47-ാം വയസിലാണ് ഹൃദയം മാറ്റിവെച്ചത്. അന്ന് തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യുവിന് വെച്ചത്. അന്ന് തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു. 2015-ലാണ് മാത്യു അച്ചാടനെ കൊച്ചിയിലെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയം മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌കമരണം സംഭവിച്ച യുവ അഭിഭാഷകൻ നീലകണ്ഠ ശർമയുടെ ഹൃദയം മാറ്റിവയ്ക്കാൻ തീരുമാനിച്ചുവെങ്കിലും ഹൃദയം റോഡിലൂടെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് എത്തിക്കുക എന്നതായിരുന്നു അക്കാലത്തെ പ്രധാന പ്രതിസന്ധി. ഇതോടെ അന്നത്തെ എംഎൽഎ ഹൈബി ഈഡൻ വഴി ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ…
Read More » -
Breaking News
ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67 കാരൻ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു, ഹോസ്റ്റലിനു സമീപം കട നടത്തുന്ന പ്രതി അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ 67 കാരൻ അറസ്റ്റിലായി. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പോലീസ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന ഇയാൾ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ആദ്യം ഭയന്നുപോയ വിദ്യാർഥിനി പിന്നീട് പോലീസിനെ സമീപിച്ച് പരാതി നൽകി. ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പോലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന്…
Read More » -
Movie
സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്
സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ “റാവു ബഹാദൂർ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026, ജൂൺ 5 നാണു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ജിഎംബി എന്റർടൈൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പൊൾ റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ടുള്ള പോസ്റ്ററിലെ സത്യദേവിന്റെ രാജകീയമായ രൂപവും പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ചിത്രം പര്യവേക്ഷണം ചെയ്യുന്ന പ്രതീകാത്മകമായ തലങ്ങളെ സൂചിപ്പിക്കുന്ന, അദ്ദേഹത്തിന്റെ തലപ്പാവിൽ ഇരിക്കുന്ന ഒരു പ്രാണിയാണ് ഈ പോസ്റ്ററിലെ കൗതുകകരമായ മറ്റൊരു വിശദാംശം. ഇഴയുന്ന മുന്തിരി വള്ളികൾ നിറഞ്ഞ മഹത്തായ കൊട്ടാര പശ്ചാത്തലം, പാരമ്പര്യം, ശക്തി, മറഞ്ഞിരിക്കുന്ന സത്യങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു…
Read More »