Month: March 2026
-
Breaking News
നരേന്ദ്രമോദി കൊച്ചിയിലെത്തി; പ്രതിഷേധ സാധ്യത മുൻനിർത്തി 5 കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ
കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ 5 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Read More » -
Breaking News
‘റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ; മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ‘: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്; ‘ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന്‘ രാജീവ് ചന്ദ്ര ശേഖർ
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ് ചോദിച്ചു. മാധ്യമങ്ങളോടാണ് എസ് സുരേഷ്, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല. പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ് തീരുമാനമെടുത്തതെന്നും എസ് സുരേഷ് പറഞ്ഞു. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന്…
Read More » -
Breaking News
ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ് പോലീസ് ഒളിവിലെന്നു പറഞ്ഞ് ലുക്കൗട്ട് നോട്ടീസ് അടിച്ചിറക്കി അരിച്ചുപെറുക്കി അന്വേഷിച്ചത് കൊല്ലപ്പെട്ടയാളെത്തന്നെ… ഡിഎൽഎ പരിശോധനയിൽ മരിച്ചത് നൂറനാട് സ്വദേശി അനിൽകുമാറെന്ന് സ്ഥിരീകരണം
കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയത്. അന്നു കൊല്ലപ്പെട്ടത് ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളുകേറാമലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും നൂറനാട് സ്വദേശി അനിൽകുമാറാണ് സംഭവത്തിലെ പ്രതിയെന്നുമാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. സംഭവസ്ഥലത്തിനടുത്ത പെട്രോൾ പമ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽകുമാറാണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.പിന്നാലെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്. അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരുന്നത് അന്നേ പോലീസിനെ കുഴക്കിയിരുന്നു. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. പക്ഷെ ഇങ്ങനെയൊരാളെ കാണാതായതായി ഒരു പോലീസ് സ്‌റ്റേഷനിലും പരാതിയുണ്ടായിരുന്നില്ല. മാത്രമല്ല, സംശയമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിലും ഫലമുണ്ടായില്ല. മരിച്ചയാളെ തിരിച്ചറിയാനായി അയൽസംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിനിടെയാണ്…
Read More » -
Breaking News
ടി സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ച സംഭവം; കെഎസ്‍എഫ്ഇ വനിതാ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു
കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ്എംഎൽഎ സംസാരിക്കുമ്പോൾ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡൻറ് ഗൗതം ഗോകുൽദാസാണ് പരാതി നൽകിയത്. ടിവി ചാനലുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് ആണ് പരാതി കൈമാറിയത്. അതേസമയം, പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ, കൂവിയിട്ടില്ലെന്നും അഞ്ജന അനീഷ് വിശദീകരിച്ചു.
Read More » -
Breaking News
ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകളുടെ വഴി തടയാൻ ശ്രമം!! ഇറാന്റെ മൈൻ സ്ഥാപിക്കുന്ന 16 പടക്കപ്പലുകൾ തകർത്ത് യുഎസ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അൽ-ധഫ്റ എയർബേസിലും ബഹ്റൈനിലെ ജുഫൈർ പ്രദേശത്തും ഇറാന്റെ മിസൈൽ ആക്രമണം… തിരിച്ചടിക്കും- യുഎസ് പ്രതിരോധ സെക്രട്ടറി- Video
വാഷിങ്ടൺ: ആഗോള എണ്ണ ഗതാഗതത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ്റെ 16 മൈൻ സ്ഥാപിക്കുന്ന നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. മാർച്ച് 10-ന് നടന്ന സൈനിക നടപടിയിൽ കപ്പലുകൾ തകർത്തതായും ആക്രമണത്തിൻ്റെ ചില ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും സൈന്യം പുറത്തുവിട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനിനെയും ബന്ധിപ്പിക്കുന്ന ഏക കടൽപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ ഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനം ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു സംഘർഷവും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും. അമേരിക്കൻ സൈന്യത്തിൻ്റെ പ്രസ്താവന പ്രകാരം, ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന കപ്പലുകളാണ് ലക്ഷ്യമിട്ടത്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കപ്പെടുകയാണെങ്കിൽ എണ്ണ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്…
Read More » -
Breaking News
സ്വർണ്ണ വില മുന്നോട്ടു തന്നെ; പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയും വർധിച്ചു. അങ്ങനെ ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വർണവില.
Read More » -
Breaking News
കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്. കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.
Read More » -
Breaking News
ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി
ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി…
Read More » -
Breaking News
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരികരിച്ച് സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. അതേസമയം ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ഇതിനിടെ പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിദ് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാരിൻ്റെ ബഹിഷ്കരണമെന്നാണ് സൂചന. കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിൻറെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » -
Breaking News
നഴ്സുമാരുടെ സമരം തുടരുന്നു, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർഡിൽ കിടക്കുന്ന രോഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു
കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം അനശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, മിക്ക ആശുപത്രികളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു. പല ആശുപത്രികളും വാർഡുകളിലുള്ള രോഗികളേയും ശസ്ത്രക്രിയ കഴിഞ്ഞ് ഐസി യുവിൽ കിടക്കുന്ന രോഗികളേയും ഡിസ്ചാർജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങൾ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നത്. അവിടെയും ഏതാനും നഴ്സുമാർമാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളിൽ ഒ.പി. തടസ്സമില്ലാതെ പ്രവർത്തിച്ചെങ്കിലും ചികിത്സയ്‌ക്കെത്തിയവർ കുറവായിരുന്നു. നഴ്സുമാർ ചെയ്തിരുന്ന ചില സേവനങ്ങൾ ഡോക്ടർമാർതന്നെ ചെയ്യേണ്ട സാഹചര്യമാണ്. അതുപോലെ മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഐ.സി.യു. സേവനത്തെപ്പോലും സമരം ബാധിച്ചതായി മേയ്ത്ര ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞും മറ്റും ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും ഡിസ്ചാർജ് ചെയ്തു. വിരലിലെണ്ണാവുന്ന നഴ്സുമാർമാത്രമാണ് ജോലിക്ക് ഹാജരായത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐ.സി.യു. ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കാഷ്വാലിറ്റി പ്രവർത്തനം തടസ്സപ്പെട്ടനിലയിലാണ്. ഡോക്ടർമാരും ഏതാനും നഴ്‌സിങ് സ്റ്റുഡന്റ്സും മാത്രമാണ് ഇവിടെയുള്ളത്. നിലവിൽ എമർജൻസി വിഭാഗത്തിലെത്തുന്ന രോഗികളെപ്പോലും പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണെന്ന്…
Read More »