Month: March 2026
-
Breaking News
48 മണിക്കൂര്‍ കഴിഞ്ഞിട്ടും മോജ്തബ മൗനത്തില്‍; അധികാരം റവല്യൂഷനറി ഗാര്‍ഡുകളുടെ കൈയില്‍; നിയമനവും ഏകപക്ഷീയം; ഖമേനി മരിച്ച ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെന്നും സൂചന; കടുത്ത ആശങ്ക പങ്കുവച്ച് ഇറാനിയന്‍ മതനേതാക്കള്‍
ദുബായ്: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് മോജ്തബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി റവല്യൂഷണറി ഗാര്‍ഡുകള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയായിരുന്നെന്നു റിപ്പോര്‍ട്ട്. പിതാവിനെക്കാള്‍ തങ്ങളുടെ തീവ്രനിലപാടുകളെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലാണ് മോജ്തബയെ സൈന്യം കാണുന്നതെന്നും പ്രായോഗികമായി നിലപാടെടുത്തവരുടെ നിര്‍ദേശങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശക്തരായ ഗാര്‍ഡുകള്‍, യുദ്ധം ആരംഭിച്ചത് മുതല്‍ കൂടുതല്‍ സ്വാധീനം നേടിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനോടുള്ള മുതിര്‍ന്ന രാഷ്ട്രീയ-മത നേതാക്കളുടെ എതിര്‍പ്പ് കാരണം പ്രഖ്യാപനം മണിക്കൂറുകളോളം വൈകിയിരുന്നുവെങ്കിലും ഗാര്‍ഡുകള്‍ പെട്ടെന്നു മറികടന്നെന്നും സോഴ്‌സുകള്‍ പറഞ്ഞു. അതേസമയം, മൊജ്തബയെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടതിനെ എതിര്‍ത്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട്, ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ട യുദ്ധത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം 48 മണിക്കൂര്‍ പിന്നിട്ടിട്ടും ചൊവ്വാഴ്ച വൈകുന്നേരം വരെ അദ്ദേഹം പ്രസ്താവനയൊന്നും നടത്തിയില്ല. ഗാര്‍ഡുകള്‍ ഏകപക്ഷീയ തെരഞ്ഞെടുപ്പ് വിദേശരാജ്യങ്ങളുടെ ആക്രമണാത്മകമായ നിലപാടുകള്‍ക്കും ആഭ്യന്തരമായി കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായേക്കാമെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളും ഒരു മുന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥനും മറ്റൊരു ഇന്‍സൈഡറും പറഞ്ഞു.…
Read More » -
Breaking News
ഇറാന്‍ ആക്രമണങ്ങളില്‍ 150 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്; മുക്കിവച്ച റിപ്പോര്‍ട്ട് പുറത്തെത്തിച്ച് വാര്‍ത്താ ഏജന്‍സികള്‍; പലര്‍ക്കും നിസാര പരിക്കെന്നും ജോലിയില്‍ തിരിച്ചെത്തിയെന്നും പെന്റഗണ്‍
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം പത്തു ദിവസം പിന്നിടുമ്പോള്‍ 150-ഓളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റെന്നു റിപ്പോര്‍ട്ട്. സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ ഈ കണക്ക് ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നേരത്തേ, എട്ട് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നു പെന്റഗണ്‍ അറിയിച്ചിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍, പരിക്കേറ്റവരുടെ എണ്ണം ഏകദേശം 140 ആണെന്ന് പെന്റഗണ്‍ കണക്കാക്കി. ഇതില്‍ ഭൂരിഭാഗം പേരുടെയും പരിക്ക് നിസാരമാണെന്നും അവര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ആരംഭിച്ചതിന് ശേഷം, 10 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏകദേശം 140 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്’- പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 108 സൈനികര്‍ ഇതിനകം ജോലിയില്‍ തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ട് സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കിവരികയാണെന്നും പാര്‍നെല്‍ പറഞ്ഞു. സൈനികര്‍ക്ക് ഏത് തരത്തിലുള്ള പരിക്കുകളാണ് ഏറ്റതെന്നോ, സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സാധാരണയായി ഉണ്ടാകാറുള്ള മസ്തിഷ്‌കാഘാതം (Traumatic…
Read More » -
Breaking News
ഹോര്‍മൂസ് കടലിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക; മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ മുക്കിയെന്ന് യുഎസ് സൈന്യം; കപ്പലുകള്‍ക്ക് അകമ്പടി പോകാനും നീക്കം; ഇറാന്‍ കഴിഞ്ഞ മണിക്കൂറില്‍ കണ്ടത് ഏറ്റവും രൂക്ഷമായ ആക്രമണം; വന്‍ മലിനീകരണ ഭീഷണി
ടെഹ്‌റാന്‍: ലോകത്തെ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ മൈനുകള്‍ വിന്യസിക്കുന്ന 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് സൈന്യം മുക്കിയെന്നു സെന്‍ട്രല്‍ കമാന്‍ഡ്. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കുമെന്നു ട്രംപും വ്യക്തമാക്കി. 10 മൈന്‍ വിന്യാസ കപ്പലുകളെ യുഎസ് ‘പൂര്‍ണമായും നശിപ്പിച്ചു’ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ‘ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതേക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും ഉടന്‍ അവ നീക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ടെഹ്‌റാന്‍ അതുചെയ്തില്ലെങ്കില്‍ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഹോര്‍മുസ് ഇടുക്കില്‍ മൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബോട്ടും കപ്പലും ‘എന്നന്നേക്കും ഇല്ലാതാക്കാന്‍’ യുഎസ് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസങ്ങളില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെ യുഎസ്…
Read More » -
Breaking News
ഇയാല്‍ സാമിര്‍ പറയും, നെതന്യാഹു കേള്‍ക്കും! ഇസ്രായേല്‍ സൈന്യത്തിന്റെ ‘തല’; വ്യോമാക്രമണം മുതല്‍ പ്രതിരോധംവരെ; ഇറാന്‍ ഓപ്പറേഷന്റെ സമ്പൂര്‍ണ നിയന്ത്രണം സാമിറിന്; ഹമാസിനെയും ഹിസ്ബുള്ളയെയും തവിടു പൊടിയാക്കിയ ബുദ്ധികേന്ദ്രം; ഖത്തര്‍വരെ ആക്രമിച്ച ചങ്കൂറ്റം
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ കഴിഞ്ഞ വെള്ളിയാഴ്ച മധ്യ ഇസ്രായേലിലെ തന്റെ മാതാവിന്റെ വീട്ടില്‍ ഷാബത്ത് അത്താഴത്തിനായി ഇരുന്നപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ മേശയിലുണ്ടായിരുന്ന മറ്റാര്‍ക്കും അറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാറില്‍ ജനറലിനെ ടെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കഴിഞ്ഞ പത്തു ദിവസമായി നാം കാണുന്ന യുദ്ധത്തിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യാവസാനം ഒറ്റയ്ക്കു കണക്കു പറയേണ്ട നിര്‍ണായക തീരുമാനം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതും ആ ഉത്തരവുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രഹരിക്കുക. നിങ്ങള്‍ ചരിത്രം കുറിക്കുകയാണ്’- സാമിര്‍ പറഞ്ഞു. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത സൈനിക നീക്കത്തിന്റെ പ്രധാന ശില്പിയാണ് അറുപതുകാരനായ ജനറല്‍ സാമിര്‍. അമേരിക്കയുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയാറാക്കുന്നതും, ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും…
Read More » -
Breaking News
ലോകം മുഴുവന്‍ യുദ്ധത്തില്‍! ആഗോള തലത്തില്‍ വ്യാപിച്ച് ട്രംപിന്റെ സൈനിക നീക്കം; നേരിട്ടും അല്ലാതെയും പങ്കാളിയായി 20 രാജ്യങ്ങള്‍; മിസൈല്‍ പതിച്ചത് 10 രാജ്യങ്ങളില്‍; പതിയിരുന്ന് കുത്തി വന്‍ ശക്തികള്‍; അജന്‍ഡകള്‍ മാറിമറിയുന്നു
ന്യൂയോര്‍ക്ക്: ഇറാനെതിരായ ട്രംപിന്റെ സൈനിക നീക്കം പത്താം ദിവസം പിന്നിടുമ്പോള്‍ യുദ്ധം ആഗോളതലത്തിലേക്കു വ്യാപിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിലൂടെയോ, പ്രതിരോധത്തിലൂടെയോ രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചോ കുറഞ്ഞത് 20 രാജ്യങ്ങളെങ്കിലും യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധമുഖത്തുനിന്നും അകലെയാണെങ്കിലും വര്‍ധിക്കുന്ന ഊര്‍ജ പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളെ സാരമായി ബാധിക്കുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ് ഇത് മൂന്നാം ലോകമഹായുദ്ധമല്ല. എന്നാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏതൊരു പ്രതിസന്ധിയേക്കാളും കൂടുതല്‍ രാജ്യങ്ങളെയും വന്‍ശക്തികളെയും ഉള്‍ക്കൊള്ളുന്നതിലൂടെ സമീപദശകങ്ങളില്‍ നാം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായി ഇത് മാറിക്കഴിഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ കുറഞ്ഞത് 10 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ യുഎസ്, ഇസ്രായേല്‍ സൈനിക താവളങ്ങള്‍, പേര്‍ഷ്യന്‍-ഗള്‍ഫ് തലസ്ഥാനങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടി. ഇതോടെ ആഗോളതലത്തില്‍ എണ്ണ, ഗ്യാസ്, പ്ലാസ്റ്റിക്, വളം എന്നിവയുടെ…
Read More » -
Breaking News
ആദ്യ പുച്ഛിച്ചു, ഇപ്പോള്‍ പിന്നാലെ ചെല്ലുന്നു! ഇറാന്‍ ഡ്രോണുകളെ വീഴ്ത്താന്‍ സാങ്കേതിക വിദ്യ വേണമെന്ന് യുക്രൈനോട് അമേരിക്ക; റഷ്യ ഉപയോഗിച്ചത് ഷാഹെദ് ഡ്രോണെന്നു സെലന്‍സ്‌കി പറഞ്ഞിട്ടും കേട്ടില്ല; വമ്പന്‍ പിഴവെന്ന് യുഎസ് സൈനിക നേതൃത്വം
ന്യൂയോര്‍ക്ക്: ഏഴുമാസംമുമ്പ് യുക്രൈന്‍ നല്‍കിയ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ സൈനികരുടെ ജീവനുകളെടുത്ത ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇറാന്‍ നിര്‍മിത അറ്റാക്കിംഗ് ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിവുള്ള സാങ്കേതികവിദ്യ അമേരിക്കയ്ക്കു നല്‍കാന്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെയും അവരുടെ സഖ്യകക്ഷികളെയും ഇത് എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്ന ഒരു പവര്‍പോയിന്റ് പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ തയാറാക്കിയെങ്കിലും അമിത ആത്മവിശ്വാസം കാരണം തള്ളുകയാണുണ്ടായത്. എന്നാല്‍, ട്രംപ് പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായ ഡ്രോണ്‍ ആക്രമണം വന്നതോടെ കഴിഞ്ഞയാഴ്ച തീരുമാനം തിരുത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ഇറാനെതിരായ ബോംബാക്രമണം ഫെബ്രുവരി 28-ന് ആരംഭിച്ചതിന് ശേഷം ഭരണകൂടം വരുത്തിയ ഏറ്റവും വലിയ തന്ത്രപരമായ പിഴവുകളില്‍ ഒന്നാണ് ഉക്രെയ്നിന്റെ വാഗ്ദാനം നിരസിച്ചതെന്നു രണ്ട് യുഎസ് സൈനികര്‍ പറഞ്ഞു. ഇറാന്റെ ചിലവ് കുറഞ്ഞ ഷാഹെദ് (Shahed) ഡ്രോണുകള്‍ ഏഴ് യുഎസ് സൈനികരുടെ മരണത്തിന് കാരണമാകുകയും, അവയെ പ്രതിരോധിക്കാന്‍…
Read More » -
Breaking News
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി വിറ്റു പോയത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ്, ചിത്രത്തിൻ്റെ ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ്…
Read More » -
Breaking News
ആക്രമണം ശക്തമാക്കി ഇറാന്‍; യുഎസ് ഇല്ലാതായേക്കുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി; ഗള്‍ഫിലെ ജനവാസ മേഖലകളിലേക്ക് മിസൈലുകള്‍
റിയാദ്: ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചു. യുഎഇ റുവൈസ് വ്യവസായമേഖലയില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. അതിനിടെ, പൊള്ളയായ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് ഇല്ലാതായേക്കാമെന്നും ട്രംപിന് മറുപടിയായി ഇറാന്‍ സുരക്ഷാമേധാവി അലി ലാറിജാനി പറഞ്ഞു. ഇറാനുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ് വ്യക്തമാക്കി. പതിനൊന്നാം ദിവസവും ഗള്‍ഫിനെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. രാവിലെ അബുദാബി മുസഫ ജനവാസമേഖല ലക്ഷ്യമിട്ട ഇറാന്‍ ഉച്ചയ്ക്ക് ശേഷം റുവൈസ് വ്യവസായ മേഖലയിലേക്ക് ഡ്രോണ്‍ ആക്രമണശ്രമം നടത്തി. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ ഏറ്റവും വലിയ റിഫൈനറിക്കുനേരെയായിരുന്നു ആക്രമണം. തീപിടിത്തം നിയന്ത്രണവിധയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മനാമയിലെ ജനവാസമേഖലയില്‍ കെട്ടിടത്തിനുനേര്‍ക്ക് നടത്തിയ ആക്രണത്തില്‍ 29കാരിയായ ബഹ്‌റൈന്‍ സ്വദേശി കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലെ ദോഹയിലെ വ്യോമാക്രമണശ്രമം തകര്‍ത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി. അതിനിടെ, യുദ്ധം…
Read More »

