Month: March 2026

  • Breaking News

    പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥ… ചെന്നിത്തലയുടെ നോവൽ ‘നി​യോ​ഗം’ ടി പത്മനാഭൻ സംവിധായകൻ ബ്ലെസിക്കു നൽകി പ്രകാശനം ചെയ്തു, അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചു- ചെന്നിത്തല!!

    തന്റെ പൊതുജീവിതത്തിലെ അഞ്ചു പതിറ്റാണ്ടിലുണ്ടായ അനുഭവങ്ങൾ അക്ഷരങ്ങൾ ആയപ്പോൾ പിറന്നതാണ് നിയോഗം എന്ന നോവൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യ നോവലിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. നോവൽ പ്രകാശനം ചെയ്ത ടി പത്മനാഭൻ, ആസന്ന ഭാവിയിൽ ചെന്നിത്തലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചത് സദസ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അതേസമയം നോവലിസ്റ്റായ രമേശ് ചെന്നിത്തലയുടെ ആദ്യ കൃതി – നിയോഗം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭൻ സംവിധായകൻ ബ്ലസിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥയാണ് നിയോഗം എന്ന നോവൽ. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നിരൂപകൻ പി കെ രാജശേഖരൻ, മനോരമ ബുക്സ് എഡിറ്റർ…

    Read More »
  • Breaking News

    മന്ത്രിസഭ യോ​ഗത്തിറങ്ങും മുൻപ് മാപ്പ് പറച്ചിൽ!! ഗണേഷിന് 5000 പ്രണയങ്ങൾ ഉണ്ടെന്നു പറഞ്ഞത് എന്നെ വേദനിപ്പിച്ചു, പ്രതികരണങ്ങൾ വൈകാരികമായിരുന്നു, ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്, ഇതൊരു കുടുംബ പ്രശ്നം, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂ- ഭാര്യ ബിന്ദു

    പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. താനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇന്നു രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതുപോലെ ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ താൻ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതേസമയം ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിൻറെ…

    Read More »
  • Breaking News

    ​ഗണേഷ് കുമാറിന്റെ സർക്കാർ ആവശ്യപ്പെടുമോ? ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന് നേതാക്കൾ… ഉച്ചകഴിഞ്ഞ് ​ഗണേഷ്കുമാർ- പിണറായി കൂടിക്കാഴ്ച

    തിരുവനന്തപുരം: ​ഗണേഷ് കുമാർ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ആദ്യ ഭാര്യയുമായുണ്ടായ പ്രശ്നത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ച നിലപാട് തന്നെ പിണറായിയും സ്വീകരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതും നിർണായക മന്ത്രിസഭായോ​ഗം ചേരുന്നതിനിടെ. അതേസമയം മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ ഗണേഷ് കുമാറിന്റെ രാജി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാഹചര്യം ഗണേഷ് കുമാറിന് എതിരായിമാറിയത്. ഇതിനിടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ഗണേഷ് കുമാർ വാളകത്തെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ മുന്നണിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മാത്രമല്ല സിപിഐ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. എന്നാൽ തലസ്ഥാനത്ത് എത്തുന്ന ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്ന്…

    Read More »
  • Breaking News

    എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ യാത്രക്കാരനെ ഏൽപിച്ച് യുവതി മുങ്ങി!! തെരച്ചിലിനൊടുവിൽ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, മാനസികാസ്വസ്ഥ്യമുണ്ടോയെന്ന സംശയം… മുൻപും സമാനരീതിയിൽ സംഭവം, കുഞ്ഞിനെ ഹോംലി ഹോമിലേക്ക് മാറ്റി

    കോഴിക്കോട്: ട്രെയിനിൽ യുവതി ഉപേക്ഷിച്ചു മുങ്ങിയ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്- ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു പോവുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടർന്ന് 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തുടർന്ന്, കോഴിക്കോട് റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ലൈനും ചേർന്ന് സ്റ്റേഷൻമാസ്റ്ററിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി. അതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനടത്തിയ തെരച്ചിലിൽ യുവതിയെ കയറിയ സ്ഥലത്തുതന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചു എന്നാണ് അവർ പോലീസിനോടുപറഞ്ഞത്. യുവതിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരുകയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്. കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിനുകീഴിൽ ആറുവയസ്സിനുതാഴെയുള്ള കുട്ടികളെ…

    Read More »
  • Breaking News

    ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്, കപ്പലുകൾ പ്രവേശിക്കുന്നുണ്ട്, ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നത് ആലോചനയിൽ!! യുദ്ധം ഏറെക്കുറെ പൂർത്തിയായി, ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ല- ട്രംപ്

    വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം അമേരിക്കയുടെ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും എല്ലാംതന്നെ നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ – ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പെത്തിയത്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്. അതുപോലെ ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും…

    Read More »
  • Breaking News

    അവിചാരിതം! അവിസ്മരണീയം! എങ്ങനെയാണ് ആ മൂന്നുപേര്‍ അടിച്ചു തകര്‍ത്തത്? ഈ സംഭവങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ കണ്ടത് ടോപ്പ് ഓര്‍ഡര്‍ മാജിക്! ഫൈനല്‍ ആയതുകൊണ്ട് എന്തിന് അവര്‍ രീതി മാറ്റണം!

    മുംബൈ: സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊന്നുമില്ല, നാല് പന്തുകള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലൂടെ തന്റെ ഗംഭീര സാന്നിധ്യമറിയിച്ച സഞ്ജു സാംസണ്‍ ക്രീസില്‍. എന്നാല്‍, ഇതൊരു പുതിയ ദിവസമാണ്. എല്ലാറ്റിലുംവച്ച് ഏറ്റവും വലിയ ദിവസം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താന്‍ പതറുകയും ടീമിലെ സ്ഥാനം വരെ നഷ്ടമാക്കുകയും ചെയ്ത ചെയ്ത അതേ എതിരാളികള്‍. മാറ്റ് ഹെന്റി പുതിയ പന്ത് മനോഹരമായി സ്വിംഗ് ചെയ്യിക്കുന്നു. ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിക്കഴിഞ്ഞു. പിന്നീട് കണ്ടത്, സഞ്ജു സ്‌റ്റെപ് ഔട്ട് ചെയ്തു ഹെന്റിയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തുന്നതാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു. ഈ ടി20 ലോകകപ്പിലെ സഞ്ജുവിന്റെ അഞ്ചാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ ഓവറില്‍ തന്നെ സ്‌ട്രൈക്ക് ലഭിക്കുന്ന നാലാമത്തെ അവസരം. കഴിഞ്ഞ ഓരോ തവണയും അദ്ദേഹം ആദ്യ ഓവറില്‍ സിക്‌സര്‍ അടിച്ചു, ഇത്തവണയും അത് ആവര്‍ത്തിച്ചു! ഇതാണ് സഞ്ജു. ഇതാണ് ബാറ്റിംഗ് ശൈലി. ഫൈനല്‍ ആയതുകൊണ്ട് മാത്രം എന്തിന് രീതി മാറ്റണം? രണ്ടാം…

    Read More »
  • Breaking News

    ചരിത്രം പിറക്കാനായി ഡ്രസിംഗ് റൂമില്‍ അവര്‍ക്കൊരു ജാക്വസ് കാലിസ് ഇല്ലാതെ പോയി! പ്ലാന്‍ എ പൊളിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ കളിയും കഴിഞ്ഞു; ഇന്ത്യയുടെ റണ്‍ മലയില്‍ 11 ശതമാനം വൈഡ്; സഞ്ജുവും അഭിഷേകും കിഷനും ഫോമിലായാല്‍ കൃത്യമായ പ്ലാന്‍ എന്നൊന്നില്ല!

    മുംബൈ: ന്യൂസിലന്‍ഡ് ഡ്രസിംഗ് റൂമിലെ ടീം ടോക്കിനിടെ ആരെങ്കിലും സൗത്ത് ആഫ്രിക്കയുടെ ജാക്വസ് കാലിസിനെപ്പോലെ പെരുമാറേണ്ടിയിരുന്നു! കാരണം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ അവര്‍ക്കെതിരേ പിറന്നു കഴിഞ്ഞിരുന്നു, അതും ഡ്രിങ്ക്‌സ് ബ്രേക്കില്‍ എത്തിയപ്പോഴേക്കും. ചരിത്രം ഇങ്ങനെയാണ്: 2006-ലെ ഏകദിന മത്സരത്തില്‍ 400 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ആകെ സ്‌കോര്‍ 434ല്‍ എത്തിയിരുന്നു അന്ന്. മറുപടി ബാറ്റിംഗിനു മുമ്പ് ഡ്രെസിംഗ് റൂമില്‍ ഒത്തുകൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ കണ്ടത് തന്റെ സഹതാരങ്ങളെല്ലാം മഞ്ഞുപോലെ വിളറി വെളുത്ത് എലിയെപ്പോലെ നിശബ്ദരായിരിക്കുന്നതാണ്. അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കേപ് ടൗണ്‍ ശൈലിയിലുള്ള തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു- ‘അവര്‍ക്ക് 15 റണ്‍സ് കുറവാണ് പിള്ളേരെ, ഇതൊരു 450 റണ്‍സ് വിക്കറ്റാണ്!’ അതോടെ ടെന്‍ഷന്‍ പമ്പകടന്നു. മുഖങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ പിറന്നത് ചരിത്രം! അഹമ്മദാബാദില്‍ ഇന്ത്യയുടെ സ്‌കോര്‍ 255ല്‍ എത്തിയപ്പോള്‍, അതൊരു കുറഞ്ഞ സ്‌കോര്‍ ആണെന്നു…

    Read More »
  • Breaking News

    ബിഗ് ബ്രദര്‍ ഈ വാച്ചിംഗ്! കണ്ണുവെട്ടിച്ചാലും കണ്ടെത്തും; ഇറാന്റെ മിസൈല്‍, സൈനിക നീക്കങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തില്‍; ‘കില്‍ ചെയിന്‍’ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍; മാവെന്‍ മുതല്‍ ഹീലിയോസ് വരെ; കാണുന്നത് ഒന്നുമല്ല അണിയറയില്‍

    ടെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ സംവിധാനങ്ങളെയാകെ പിന്തുടര്‍ന്നു നശിപ്പിക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണ പദ്ധതിക്കു തുണയേകുന്നതു ബഹിരാകാശത്തു സദാ സമയം മിഴി തുറന്നിരിക്കുന്ന ഉപഗ്രഹങ്ങളും അവയെ തത്സമയം ക്രോഡീകരിക്കുന്ന ഭൂമിയിലെ എഐ സംവിധാനങ്ങളും. ഒരു മിസൈല്‍ പുറപ്പെട്ടാല്‍ ഉറവിടത്തിലേക്കു പെട്ടെന്നു ശ്രദ്ധയെത്തിക്കാന്‍ ‘മുകളില്‍നിന്നുള്ള നോട്ട’മാണ് സഹായിക്കുന്നത്. പെന്റഗണിന്റെ ‘പ്രോജക്റ്റ് മാവനി’ല്‍ (Project Maven) ഉള്‍പ്പെടുത്തിയിരിക്കുന്ന എഐ സംവിധാനങ്ങള്‍ ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, നിരീക്ഷണ ഫീഡുകള്‍ എന്നിവയില്‍ നിന്നുള്ള വിപുലമായ വിവരങ്ങളാണ് വിശകലനം ചെയ്യുന്നത്. ബഹിരാകാശത്തും ഡാറ്റയിലും പോരാടുന്ന യുദ്ധം അമേരിക്ക ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്നും ഇസ്രായേല്‍ ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ (Operation Roaring Lion) എന്നും വിശേഷിപ്പിക്കുന്ന സൈനിക നീക്കം, പരമ്പരാഗത സൈനിക ശക്തിക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയെയും വളരെയധികം ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രധാന ആക്രമണങ്ങള്‍ക്ക് മുമ്പായി ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ മാപ്പ് ചെയ്യാനും ദുര്‍ബലപ്പെടുത്താനും യുഎസും സഖ്യസേനയും ഉപഗ്രഹങ്ങള്‍, നിര്‍മ്മിത ബുദ്ധി, സൈബര്‍ ഓപ്പറേഷനുകള്‍…

    Read More »
  • Breaking News

    ഇറാന്‍ യുദ്ധം: ട്രംപിന്റെ ഗാസ പദ്ധതികള്‍ പാളുന്നു; മിസൈലിന് ഇരയായത് കോടികള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍; താത്കാലിക പ്രതിസന്ധിയെന്ന് വൈറ്റ് ഹൗസ്; ആക്രമണം നിര്‍ത്താതെ ഇസ്രയേല്‍

    ജെറുസലേം/കെയ്റോ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഗാസ പദ്ധതിക്കായുള്ള ട്രംപിന്റെ ചര്‍ച്ചകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തല്‍. ട്രംപിന്റെ പ്രധാന വിദേശനയമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതി, പശ്ചിമേഷ്യന്‍ സമാധാന പദ്ധതികളെയാകെ തടസപ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ശതകോടിക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങള്‍ ഉറപ്പാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. സംഘര്‍ഷം വ്യാപിച്ചതോടെ ഈ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. ഹമാസ് പോരാളികള്‍ പൊതുമാപ്പിന് പകരമായി ആയുധങ്ങള്‍ താഴെവെക്കുമോ എന്നതിനെ ആശ്രയിച്ചാണ് ട്രംപിന്റെ ഗാസ പദ്ധതി നിലനില്‍ക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനും വഴിയൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആയുധം ഉപേക്ഷിക്കുന്നതിനായി വൈറ്റ് ഹൗസ് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ രഹസ്യ ചര്‍ച്ചകളും നടത്തിയിരുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ ഈ വിഷയത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ദൗത്യത്തിനായി പണം വാഗ്ദാനം…

    Read More »
  • Breaking News

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത…

    Read More »
Back to top button
error: